മൂന്നാം ലിംഗക്കാരേയും പരിഗണിച്ച് Japan Airlines
ഫ്ളൈറ്റുകളിൽ സ്വാഗത വാചകങ്ങളിൽ ലിംഗതുല്യത പാലിക്കും
ലേഡീസ് ആന്റ് ജെന്റിൽമാൻ അഭിസംബോധന ഫ്ളൈറ്റുകളിൽ ഒഴിവാക്കി
അറ്റൻഷൻ ഓൾ പാസഞ്ചേഴ്സ്, വെൽകം എവരിവൺ എന്നിവ ഉപയോഗിക്കും
എയർപോർട്ടുകളിൽ ഇനി മുതൽ ഇതേ സ്വാഗത വാചകങ്ങളായിരിക്കും ഉപയോഗിക്കുക
ലിംഗ വ്യത്യാസമില്ലാത്ത പ്രയോഗം കൊണ്ടുവന്ന ആദ്യ ഏഷ്യൻ എയർലൈനാണ് Japan Airlines
Air Canada എവരിബഡി എന്ന അഭിസംബോധന 2019ൽ ആരംഭിച്ചിരുന്നു
ലിംഗഭേദം ഒഴിവാക്കാനുളള നയങ്ങൾ Japan Airlines മുൻപും സ്വീകരിച്ചിരുന്നു
2020 മാർച്ചിൽ വനിത ഫ്ളൈറ്റ് അറ്റൻഡൻസിന് സ്കർട്ടിന് പകരം ട്രൗസർ കൊണ്ടുവന്നു
JAL Express ആണ് ജപ്പാനിലെ ആദ്യ കൊമേഴ്സ്യൽ വനിത പൈലറ്റിനെ നിയമിച്ചത്
വനിതാ പൈലറ്റുമാർ ലോകമെമ്പാടുമുളള എയർലൈനുകളിൽ പരിമിതമാണ്
ലോകമാകെയുളള പൈലറ്റുമാരിൽ 5% സ്ത്രീകളാണെന്നാണ് റിപ്പോർട്ട്
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ കണക്കാണിത്