സൗദി ദേശീയ ദിനം ആഘോഷിച്ച് (Saudi Arabia’s National Day) ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ (Christiano Ronaldo). സൗദി അറേബ്യയുടെ 95ആം ദേശീയ ദിനത്തോടനുബന്ധിച്ച് ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയ വഴി സൗദിയോടുള്ള നന്ദി പ്രകടിപ്പിച്ചു. പോർച്ചുഗൽ താരം നിലവിൽ സൗദി ക്ലബ്ബായ അൽ-നാസറിനു (Al-Nassr FC) വേണ്ടിയാണ് ബൂട്ടണിയുന്നത്.

സൗദി ജനതയ്ക്ക് ആശംസകൾ നേർന്ന താരം താനും കുടുംബവും വളരെയധികം വിലമതിക്കുന്ന രാജ്യവുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചുള്ള അപൂർവ കാഴ്ച കൂടി പങ്കുവെച്ചു. ദേശീയ ദിനത്തോട് അനുബന്ധിച്ച് പരമ്പരാഗത അറബ് വേഷത്തിൽ വാളേന്തി നിൽക്കുന്ന ചിത്രമാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ചത്. “സൗദി അറേബ്യയിലെ എല്ലാവർക്കും സൗദി ദേശീയ ദിനാശംസകൾ! നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള അഭിമാനവും ഐക്യവും ആഘോഷവും നിറഞ്ഞ ദിവസം ആശംസിക്കുന്നു.”-അദ്ദേഹം കുറിച്ചു.

Cristiano Ronaldo celebrates Saudi Arabia’s 95th National Day by sharing a picture of himself in traditional attire, extending wishes to the nation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version