സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതത്തിലേക്കുള്ള വിപ്ലവകരമായ നീക്കത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി, ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാകാൻ ഒരുങ്ങുകയാണ് ഹരിയാനയിലെ ജിന്ദ്. ജിന്ദിനും സോനിപത്തിനും ഇടയിൽ ഓടുന്ന ട്രെയിൻ, ഗതാഗത മേഖലയിൽ ക്ലീൻ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്.

India's First Hydrogen Powered Train

ഈ ആഴ്ച, ജിന്ദ് റെയിൽവേ സ്റ്റേഷൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനിന്റെ അന്തിമ ലോഡ് ചെക്ക് ട്രയൽ നടത്തും. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 150 കിലോമീറ്ററായിരിക്കും. പരീക്ഷണം വിജയിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്തിമ അനുമതി ലഭിക്കുകയും ചെയ്താൽ, പതിവ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, പരിസ്ഥിതി സംരക്ഷണത്തിനും ഗതാഗത നവീകരണത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ ട്രെയിനെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

നേരത്തേ ഹൈഡ്രജൻ ട്രെയിൻ സെറ്റിന്റെ നിർമാണം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചിരുന്നു. ട്രെയിൻ സെറ്റിലേക്ക് ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനായി ജിന്ദിൽ ഹൈഡ്രജൻ പ്ലാന്റും നിർദേശിക്കപ്പെട്ടിരുന്നു. പ്ലാന്റിൽ, ഇലക്ട്രോലിസിസ് വഴി ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലെ പ്രധാന ഘട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരതതിനോടുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന തരത്തിൽ ഇന്ത്യയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത ട്രെയിൻ ഉൾപ്പെടെ നിരവധി പ്രമുഖ ഘടകങ്ങൾ ഹൈഡ്രജൻ ട്രെയിൻ സെറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ (10 കോച്ചുകൾ) ബ്രോഡ്-ഗേജ് പ്ലാറ്റ്‌ഫോമിലുള്ളതും ഏറ്റവും ശക്തവുമായതുമായ (2400 kW) ഹൈഡ്രജൻ ട്രെയിൻ സെറ്റ് ആണിത്. കൂടാതെ, ട്രെയിൻ സെറ്റിൽ 1200 kW റേറ്റുചെയ്ത രണ്ട് ഡ്രൈവിംഗ് പവർ കാറുകളും (DPC) ഉൾപ്പെടുന്നു, എട്ട് പാസഞ്ചർ കാറുകളും ഉൾപ്പെടുന്നു. പൂജ്യം CO2 ഉദ്‌വമനം ആണ് ട്രെയിനിന്റെ പ്രധാന സവിശേഷത. വാട്ടർവേപ്പർ മാത്രമാണ് ട്രെയിനിൽ നിന്ന് പുറന്തള്ളപ്പെടുക. റെയിൽവേയ്ക്കായി നെക്സ്റ്റ് ജെൻ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്നും മന്ത്രി പറഞ്ഞു. രൂപകൽപന, പ്രോട്ടോടൈപ്പ് നിർമാണം, ഹൈഡ്രജൻ ട്രാക്ഷൻ സാങ്കേതികവിദ്യ എന്നിവയായിരുന്നു പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

India is set to launch its first hydrogen-powered train on the Jind-Sonipat route in Haryana. With zero emissions and a speed of 150 kmph, this ‘Made in India’ initiative marks a revolution in sustainable transport.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version