ഗ്രാമീണ, ഗോത്ര സംരംഭകർക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ വിവിധ പദ്ധതികളുമായി കേന്ദ്രം
യുവാക്കൾക്കും വനിതകൾക്കുമായാണ് നൈപുണ്യ വികസന, സംരംഭകത്വ പദ്ധതികൾ
മൈക്രോ, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനമാണ് പദ്ധതി ലക്ഷ്യമിടുന്നത്
അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ, പിന്നോക്ക സമുദായത്തിലെ യുവാക്കൾ…
സ്ത്രീകൾ, സ്കൂൾ-കോളജ് ഡ്രോപ് ഔട്ട് എന്നിവരെ ലക്ഷ്യമിട്ടാണ് പദ്ധതികൾ
അസം, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ മൈക്രോ വനിത സംരഭകർക്കും പദ്ധതികൾ
25 സ്ത്രീകളെ ഉൾക്കൊളളിച്ച് ഇൻകുബേഷൻ പ്രോഗ്രാം നടപ്പാക്കും
ആക്സിലറേഷൻ പ്രോഗ്രാമിൽ 100 സ്ത്രീകളെയാണ് ഉൾക്കൊളളിക്കുക
രാജ്യത്തെ 566 ജില്ലകളിലായി 23 ലീഡ് ബാങ്കുകളുടെ സഹായത്തോടെയാണ് പദ്ധതി
പട്ടികജാതി-പട്ടിക വർഗ സംരംഭകർക്കായി Stand-up India സ്കീമാണ് നടപ്പിലാക്കുന്നത്
വനിതകൾക്ക് പ്രാമുഖ്യമുളള സ്കീമിൽ 10ലക്ഷം മുതൽ 1കോടി വരെ ലഭിക്കും
MSME മന്ത്രാലയം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി PMEGP പദ്ധതി നടപ്പാക്കുന്നു
നിർമാണമേഖലയിൽ 25 ലക്ഷവും സേവനമേഖലയിൽ 10 ലക്ഷവും ലോൺ ആയി ലഭിക്കും
ഗ്രാമീണ, ഗോത്ര സംരംഭകർക്ക് സ്റ്റാർട്ടപ്പ് തുടങ്ങാം, സംരംഭകത്വ പദ്ധതികൾ എന്തൊക്കെ?
Related Posts
Add A Comment