സ്വിറ്റ്സർലണ്ടിലെ ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Firmenich രുചിയുടെയും സുഗന്ധത്തിന്റെയും വ്യാപാരികളാണ്. fragranceൻേയും flavorറിന്റേയും ലോകത്തെ അതികായൻമാൻമാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഭക്ഷത്തിലും രുചിയിലും ആ സാധ്യതകൾ ഉപയോഗിക്കുകയാണ് Firmenich.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു ഫ്ളേവർ ഉണ്ടാക്കിയിരിക്കുകയാണ് Firmenich . മൈക്രോസോഫ്റ്റിന്റെ സഹായത്തോടെയാണ് ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്ളേവർ നിർമിച്ചത്. ലൈറ്റ് ഗ്രിൽഡ് ബീഫിന്റെ രുചിയാണ് ഈ എഐ ഫ്ളേവർ. ഇറച്ചിക്ക് ബദലായുളള സസ്യാധിഷ്ഠിത ആഹാരങ്ങളിൽ ഈ ഫ്ളേവർ ഉപയോഗിക്കാവുന്നതാണ്.
കോവിഡ് -19 ഉണ്ടാക്കിയ വ്യത്യസ്തമായ ഉപഭോക്തൃ പ്രവണതകളും മാർക്കറ്റ് രീതികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്രിയേറ്റീവ് ഫ്ളേവറുകൾ നിർമ്മിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു, ഉപഭോക്താവിന്റെ മാറി വരുന്ന അഭിരുചികളെ വിലയിരുത്തി കൂടുതൽ വ്യത്യസ്തമായ രുചിഭേദങ്ങൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. അതിന് നിരന്തമായ പരീക്ഷണങ്ങൾ വേണ്ടി വന്നു.
ഫ്ളേവർ-ഫ്രാഗ്രൻസ് വിപണിയിൽ പ്രശസ്തമായ ബിസിനസ് ടു ബിസിനസ് കമ്പനിയാണ് Firmenich. പെർഫ്യൂമുകൾ, ഫ്ളേവറുകൾ, ചേരുവകൾ എന്നിവയുടെ ഗവേഷണം, നിർമ്മാണം, വിൽപ്പന എന്നിവയിൽ 125 വർഷത്തിലധികമായ കമ്പനിയാണിത്.