കേരളത്തിന് 50,000 കോടി രൂപയുടെ ഹൈവേ പ്രോജക്ടുകൾ
Mumbai-Kanyakumari ഇക്കണോമിക് കോറിഡോറിലാണ് കേരളത്തിലെ പ്രോജക്ടുകൾ
കോറിഡോറിന്റെ ഭാഗമായി ആകെ 650 കിലോമീറ്റർ നീളമുള്ള 23 പദ്ധതികൾ നടപ്പാക്കും
കാസർഗോഡ്, തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
എന്നിവിടങ്ങളിലൂടെയായിരിക്കും ഇക്കണോമിക് കോറിഡോർ കടന്നു പോകുക
കേരളത്തിലെ 7 ഹൈവേ പ്രോജക്ടുകൾക്ക് വിർച്വൽ ശിലാന്യാസവും കേന്ദ്രമന്ത്രി നടത്തി
177 km നീളുന്ന 7 ഹൈവേ പ്രോജക്ടുകൾക്ക് 11,571 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്
2018ൽ പ്രളയത്തിൽ നാശം സംഭവിച്ച ചെറുതോണി പാലവും പ്രോജക്ടിൽ ഉൾപ്പെടുന്നു
2024 ഓടെ 19,800 കോടി രൂപയുടെ പദ്ധതി പൂർത്തീകരണം ലക്ഷ്യമിടുന്നുവെന്ന് കേന്ദ്രമന്ത്രി
മുംബൈ-കന്യാകുമാരി കോറിഡോർ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെ പോകുന്നു
1,760 km നീളമുളളതാണ് മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോർ
Bharatmala Pariyojana പദ്ധതിയുടെ ഭാഗമാണ് Mumbai-Kanyakumari ഇക്കണോമിക് കോറിഡോർ
ലോകനിലവാരത്തിലുളള റോഡുകൾ ലക്ഷ്യമിട്ടാണ് Bharatmala Pariyojana നടപ്പാക്കുന്നത്