രാജ്യത്ത് 5,000 ഗ്രാമങ്ങളിൽ ഇന്റർനെറ്റെത്തിക്കാൻ Hughes India
15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക
ISRO സഹകരണത്തോടെയാണ് Hughes രാജ്യത്ത് ഇന്റർനെറ്റ് വ്യാപിപ്പിക്കുന്നത്
കമ്യൂണിക്കേഷൻ സാറ്റലൈറ്റായ GSAT-19, GSAT-11 ഇവ പദ്ധതിയിൽ ഉപയോഗിക്കും
ലഡാക്ക്, അരുണാചൽപ്രദേശ്, മിസോറം, ത്രിപുര, മണിപ്പൂർ, ചത്തീസ്ഗഡ്, ജാർഖണ്ഡ്,
ആൻഡമാൻ&നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ് തെരഞ്ഞെടുത്തിരിക്കുന്നത്
അമേരിക്കൻ കമ്പനിയായ Hughes Network Systems അനുബന്ധ സ്ഥാപനമാണ് Hughes India
BBNL ന്റെ BharatNet പ്രോജക്ടിന് വേണ്ടിയാണ് Hughes India പ്രവർത്തിക്കുന്നത്
BharatNet പ്രോജക്ട് രാജ്യത്ത് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ ലക്ഷ്യമിടുന്നു
2-20 Mbps ഇന്റർനെറ്റ് സ്പീഡ് 2.5 ലക്ഷം ഗ്രാമങ്ങളിലെത്തിക്കാനാണ് പദ്ധതി
പദ്ധതിയുടെ ഭാഗമായി Hughes സോളാർ പവർ യൂസർ ടെർമിനലുകൾ സ്ഥാപിക്കും
10 Mbps സ്പീഡ് റൂറൽ ഏരിയയിൽ ഉറപ്പ് വരുത്തുന്നതിനാണ് ടെർമിനലുകൾ
സാറ്റലൈറ്റ് ഇന്റർനെറ്റിന് ലൈറ്റ് വെയ്റ്റ് സാറ്റലൈറ്റുകൾ ലോകത്ത് വ്യാപകമാകുകയാണ്