2020 ഒക്ടോബർ 1 മുതൽ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ചില സുരക്ഷാ മുൻകരുതലുകൾ റിസർവ് ബാങ്ക് നിർബന്ധമാക്കി. പണമിടപാടുകൾ സുരക്ഷിതമാക്കുക, കാർഡ് തട്ടിപ്പ് ഒഴിവാക്കുക, ദുരുപയോഗം തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്.
ഇതനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇന്റർനാഷണൽ ട്രാൻസാങ്ഷൻ, ഓൺലൈൻ ഇടപാടുകൾ, കോൺടാക്റ്റ്ലെസ് കാർഡ് ഇടപാടുകൾ ഇവയ്ക്ക് ചില മാനദണ്ഡങ്ങളുണ്ട്. ATM, NFC, POS or eCommerce ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താവിന്റെ അനുവാദമില്ലാതെ കാർഡ് പ്രവർത്തക്ഷമമാകില്ല. കാർഡ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. പിൻ നൽകാതെ നിലവിൽ 2000 രൂപ വരെ പിൻവലിക്കാവുന്ന നിയർഫീൽഡ് കമ്മ്യൂണിക്കേഷൻ സംവിധാനം എനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും കഴിയും. ഈ സേവനം ഉപയോഗിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ഇന്ത്യയിലും പുറത്തും ഓൺലൈൻ / കോൺടാക്റ്റ്ലെസ് ഇടപാടുകൾക്ക് ഒരിക്കലും ഉപയോഗിക്കാത്ത എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെയും ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ അയോഗ്യമാക്കാൻ ആർബിഐ എല്ലാ ബാങ്കുകളോടും കാർഡ് കമ്പനികളോടും ആവശ്യപ്പെട്ടു. ഇതോടെ അന്താരാഷ്ട്ര ഇടപാടുകൾ നടത്താൻ ആവശ്യം വന്നാൽ കാർഡുടമ ബാങ്കിനോട് ആവശ്യപ്പെടണം. നിലവിലെ കാർഡുകൾ പിൻവലിക്കാനും റീ ഇഷ്യു ചെയ്യാനും ബാങ്കുകൾക്ക് അധികാരമുണ്ട്.
സൈബർ ഇടപാടുകളിലൂടെയോ എടിഎം ട്രാൻസാങ്ഷൻ വഴിയോ ഉണ്ടാകുന്ന പണനഷ്ടം ലഘൂകരിക്കാൻ പുതിയ സംവിധാനത്തിൽ സാധിക്കും. പല ഇന്റർനാഷണൽ ഇ-കൊമേഴ്സ് വെബ്സൈറ്റുകളും CVV PIN അല്ലെങ്കിൽ one-time-password (OTP) ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുക. ഈ പുതിയ സാഹചര്യത്തിൽ അന്താരാഷ്ട്ര ഉപയോഗം നിയന്ത്രിക്കുകയും പരിധി നിശ്ചയിക്കാനും ദുരുപയോഗം ഒഴിവാക്കാനും കഴിയും. എടിഎം, പിഒഎസ്, കാർഡ് എന്നിവയിലൂടെയുളള ഇടപാടുകൾക്ക് ഒരു പരിധി നിശ്ചയിക്കാൻ കഴിയും. അനാവശ്യമായ കാർഡുപയോഗം തടയപ്പെടും.
കാർഡ് ഉപയോഗിച്ചുളള എല്ലാ തട്ടിപ്പും തടയുന്നതിന് ഒരളവുവരെ കഴിയും.