ഇലക്ട്രിക് വാഹനങ്ങൾക്ക് പബ്ലിക് ചാർജിംഗ് നെറ്റ് വർക്ക് ഒരുക്കി ഒരു സ്റ്റാർട്ടപ്പ്
Ather Energy ആണ് ഇലക്ട്രിക് വെഹിക്കിൾ പബ്ലിക് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത്
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പാണ് Ather Energy
135 പബ്ലിക് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഡിസംബറിൽ സ്ഥാപിക്കും
2022 ഓടെ രാജ്യത്തുടനീളം 6500 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം
ഇലക്ട്രിക് ടൂവീലർ- ഫോർ വീലർ വാഹനങ്ങൾക്കായുളള അതിവേഗ ചാർജിംഗ് ശൃംഖലയാണിത്
നിലവിൽ 37 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ബംഗലുരുവിലും 13 എണ്ണം ചെന്നൈയിലുമുണ്ട്
Ather Grid സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെ Ather Grid Points കണ്ടെത്താൻ കഴിയും
ഫോർ വീലർ ഫ്രണ്ട്ലി ലൊക്കേഷൻ, പാർക്കിംഗ്, ലൊക്കേഷൻ ടൈം എന്നിവയും ആപ്പ് നൽകും
VR Mall ഉൾപ്പെടെ വിവിധ മാൾ, റസ്റ്റോറന്റ് റീട്ടെയ്ൽ, ശൃംഖലകളുമായി ധാരണയിലാണ് Ather Energy
Ather Energy ,ഇലക്ട്രിക് വാഹനങ്ങൾക്ക് പബ്ലിക് ചാർജിംഗ് നെറ്റ് വർക്ക് ഒരുക്കുന്നു
By News Desk1 Min Read
Related Posts
Add A Comment