Unique Identification Authority of India (UIDAI) പുതുതായി അവതരിപ്പിച്ച Aadhaar PVC Card പുതിയ കാലത്തിന്റെ മുഖമാണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സവിശേഷ ഫീച്ചറുകളുമായാണ് ആധാർ പിവിസി കാർഡിന്റെ വരവ്.  ATM കാർഡ് പോലെ വാലറ്റിൽ സൂക്ഷിക്കാൻ കഴിയും. സർവ്വോപരി ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളാണ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Aadhaar PVC കാർ‍ഡിന്റെ സവിശേഷതകളറിയാം. പ്രിന്റിങ്ങും ലാമിനേഷൻ ക്വാളിറ്റിയും വളരെ മികച്ചതാണ്. കംപ്ലയിന്റില്ലാതെ ദീർഘകാലം സൂക്ഷിക്കാം. കൊണ്ട് നടക്കാൻ സൗകര്യപ്രദമാണ്. Hologram, Guilloche Pattern, Ghost image, Microtext എന്നിവയാണ് ലേറ്റസ്റ്റ്  സെക്യൂരിറ്റി ഫീച്ചേഴ്സിലുളളത്.

PVC Card ലഭിക്കാൻ  Order Aadhaar Card  എന്ന സേവനം UIDAI അവതരിപ്പിച്ചിട്ടുണ്ട്. രജിസ്ട്രേഡ് മൊബൈൽ നമ്പർ ഉപയോഗിക്കാം. രജിസ്ട്രേഡ് മൊബൈൽ നമ്പർ ഇല്ലാത്തവർക്കും പുതിയ ആധാർ കാർഡ് ലഭിക്കും. ഇതിനായി Non-Registered /Alternate Mobile Number ഉപയോഗിച്ച് പുതിയ കാർഡിന് അപേക്ഷിക്കാനാകും.  Aadhaar PVC card സ്റ്റാറ്റസ് ട്രാക്ക്ചെയ്യാൻ www.uidai.gov.in എന്ന വെബ്സൈറ്റിൽ കടന്ന് My Aadhaar  പരിശോധിക്കണം. ശേഷം Check Aadhaar PVC card എന്നതിൽ ക്ലിക്ക് ചെയ്യണം.  പിന്നീട്  28-digit സർവീസ് റിക്വസ്റ്റ് നമ്പർ 12-digit Aadhaar number, captcha code  ഇവ എന്റർ ചെയ്യണം. ഇനി ‘Check Status’ കൊടുക്കണം. ഇതിലൂടെ സ്റ്റാറ്റസ് അറിയാം. ഓർഡർ നൽകി കഴിഞ്ഞാൽ അഞ്ചു ദിവസത്തിനുളളിൽ സ്പീഡ് പോസ്റ്റായി കാർഡ് ലഭിക്കുമെന്നാണ് UIDAI വ്യക്തമാക്കുന്നത്. 50 രൂപയാണ് Aadhaar PVC Card ന് ചാർജ് ഈടാക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version