Reliance ഇടപാട് നടന്നില്ലെങ്കിൽ അടച്ചുപൂട്ടുക മാത്രമാണ് വഴിയെന്ന് Future ഗ്രൂപ്പ്
Future Retail Ltd ലിക്വിഡേഷന് വിധേയമാകുമെന്ന് ആർബിട്രേറ്ററെ അറിയിച്ചു
29,000 ജീവനക്കാരെയാണ് ലിക്വിഡേഷൻ ബാധിക്കുകയെന്ന് Future ഗ്രൂപ്പ്
1500 ഓളം വരുന്ന ഫ്യൂച്ചർ ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടേണ്ടി വരും
ഫ്യൂച്ചറിന്റെ കടങ്ങളടക്കം റിലയൻസ് ഏറ്റെടുക്കുന്നതായിരുന്നു 3.38 ബില്യൺ ഡോളർ കരാർ
റിലയൻസുമായുളള കരാർ നിക്ഷേപകരുടെ താല്പര്യം മാനിക്കുന്നതാണെന്ന് Future ഗ്രൂപ്പ്
റിലയൻസിന് സ്വത്തുക്കൾ വിൽക്കാനുള്ള കരാർ ആർബിട്രേറ്റർ തടഞ്ഞിരുന്നു
ആമസോണിന്റെ പരാതിയിലായിരുന്നു സിംഗപ്പൂർ ആർബിട്രേറ്ററുടെ നടപടി
ആമസോണുമായുളള 2019ലെ ചില കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു പരാതി
Singapore International Arbitration Centre നിയമത്തിന് വിധേയമാണ് കരാറെന്ന് ആമസോൺ
മുകേഷ് അംബാനിക്ക് ഫ്യൂച്ചർ ഗ്രൂപ്പിനെ വിൽക്കുന്നത് തടയാൻ കരാറിൽ വ്യവസ്ഥയെന്ന് ആമസോൺ
6.5 ബില്യൺ ഡോളറാണ് ആമസോൺ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരിക്കുന്നത്
സിംഗപ്പൂരിലെ വിധി ഇന്ത്യയിലെ ഇടപാടിൽ ബാധകമാകില്ലെന്ന് റിലയൻസ് വ്യക്തമാക്കിയിരുന്നു
കരാർ നിർത്തലാക്കാൻ ആമസോണിന് ഇന്ത്യൻ കോടതിയെ സമീപിക്കേണ്ടി വരും