കേരള സ്റ്റാർട്ടപ്പുകൾക്ക് മികച്ച അവസരങ്ങളുമായി DemandWeek   |startups|DemandWeek|Kerala| channeliam

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച അവസരങ്ങൾ നേടാനും വളരാനും കേരള സ്റ്റാർട്ടപ്പ് മിഷന്റെ കോർപ്പറേറ്റ് ഡിമാൻഡ് വീക്ക് ഒരുക്കുന്നു.   കേരള സ്റ്റാർട്ടപ്പ് മിഷനും NASSCOM Industry Partnership പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി നവംബർ 2 മുതൽ 6  വരെയാണ്. ഇന്ത്യക്ക് അകത്തും പുറത്തമുള്ള  6 പ്രമുഖ കോർപറേറ്റുകളാണ് കോർപ്പറേറ്റ് ഡിമാൻഡ് വീക്കിൽ പങ്കെടുക്കുന്നത്.

TATA, Hindustan Unilever Limited  ,ICICI securities, FALABELLA, PSA ഗ്രൂപ് , CREDIT SUISSE എന്നീ കമ്പനികളാണ്  ന്യൂ ടെക്നോളജി മേഖലയിൽ സൊല്യൂഷനൊരുക്കി കോർപ്പറേറ്റ് ഡിമാൻഡ് വീക്കിൽ പങ്കെടുക്കുന്നത്. 5 ദിവസത്തെ പരിപാടിയിൽ ഫിൻടെക്, എന്റർപ്രൈസ് ടെക് , എഡ്യു ടെക് , മൊബിലിറ്റി,  എച്ച് .ആർ ടെക് എന്നീ മേഖലകളിൽ നിന്നായി പതിനഞ്ചോളം ആവശ്യങ്ങൾക്ക്‌ കോർപ്പറേറ്റുകൾ സ്റ്റാർട്ടപ്പുകളിൽ നിന്നും പരിഹാരം തേടും.

കേരള സ്റ്റാർട്ടപ് മിഷന്റെ യൂണിക് ഐഡി ഉള്ള സ്റ്റാർട്ടപ്പുകൾക്കു മാത്രമാണ് പങ്കെടുക്കാൻ അവസരം. ആദ്യ ഘട്ടത്തിൽ റിവേഴ്‌സ് പിച്ച് പരിപാടിയിൽ കോർപറേറ്റുകൾ തങ്ങളുടെ ആവശ്യങ്ങൾ സ്റ്റാർട്ടപ്പുകളുമായി ഷെയറ് ചെയ്യും. തുടർന്ന് സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ് മിഷൻ പ്രത്യേകം തയ്യാറാക്കിയ പോർട്ടലിലൂടെ നവംബർ 22 നു മുൻപായി  അപേക്ഷിക്കാം.  മികച്ചതും പ്രായോഗികവുമായ പ്രൊഡക്റ്റ് N I P P യും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി തിരഞ്ഞെടും. ഡിസംബർ 5 നു ഇവ അതാതു കോർപറേറ്റുകൾക്ക് കൈമാറും.

ഇതിൽ നിന്നും കോർപറേറ്റുകൾ ബിഗ് ഡെമോ ഡെയിലേക്കുള്ള സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കാം. ഡിസംബർ 14 മുതൽ 19 വരെയാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിലുളള വിർച്വൽ ഡെമോ ഡേ. കോർപ്പറേറ്റ് ഡിമാൻഡ് ഡേയ്ക്ക് http://bit.ly/ksumcdw എന്ന ലിങ്കിൽ  രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക്  9605206061 എന്ന നമ്പറിൽ ബന്ധപ്പെടാം

 

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version