കോവിഡ് കാലത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സൗജന്യ ടെലിമെഡിസിൻ പദ്ധതിയായ ഇ- സഞ്ജീവനി രോഗികൾക്കും ഡോക്ടർമാർക്കും ഇടയിൽ അതിവേഗം പ്രചാരം നേടുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 5 ലക്ഷം ടെലികൺസൾട്ടേഷനുകൾ പൂർത്തിയാക്കിയതായി ഒക്ടോബർ 12 വരെയുളള കണക്കുകൾ സൂചിപ്പിക്കുന്നു. അവസാന ഒരു ലക്ഷം കൺസൾട്ടേഷനുകൾ 17 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. ഹെൽത്ത് കെയർ സർവീസ് ഡെലിവറിയുടെ ഡിജിറ്റൽ രീതി എന്ന നിലയിൽ, ഇ- സഞ്ജീവനി പ്രചാരം നേടുകയാണ്. പ്രതിദിനം ടെലികൺസൾട്ടേഷനുകളുടെ എണ്ണം 8,000 വരെ രേഖപ്പെടുത്തുന്നു. നിലവിൽ 26 സംസ്ഥാനങ്ങൾ ഇ-സഞ്ജീവനിയുടെ രണ്ടു വിഭാഗത്തിലുളള ടെലിമെഡിസിൻ സേവനം ഉപയോഗിക്കുന്നു. 26 ജനറൽ eSanjeevaniOPDകളും 190 speciality, super-speciality OPD കളുമാണ് നിലവിലുളളത്.
doctor to doctor, patient to doctor ഇതാണ് രണ്ടു വിഭാഗത്തിലുളള ഇ-സഞ്ജീവനി. രാജ്യമാകെ 20,000 ത്തോളം ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഈ പ്ലാറ്റ്ഫോമിലേക്ക് പരിശീലനം നേടിയിട്ടുണ്ട്.
നൂറിലധികം ടെലിമെഡിസിൻ പ്രാക്ടീഷണർമാർ ആയിരത്തിലധികം ടെലി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. 20% രോഗികൾ ഒന്നിലധികം തവണ ടെലിമെഡിസിൻ സേവനം ഉപയോഗിച്ചു. സൂപ്പർ-സ്പെഷ്യാലിറ്റി OPD ആണ് മറ്റൊരു ചുവട് വെയ്പ്പ്. തമിഴ്നാട് സർക്കാർ AYUSH, Yoga, Naturopathy OPD സേവനങ്ങൾ നൽകുന്നു. ന്യൂഡൽഹിയിലെ Lady Hardinge Medical College, രോഗികൾക്കായി വിവിധ OPDകൾ ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയിലെ ആകെ കൺസൾട്ടേഷനുകളുടെ എണ്ണം ഒക്ടോബർ 12 ന് 500091വരെയെത്തി. ടെലി മെഡിസിൻ സേവനം ഉപയോഗിക്കുന്നതിൽ കേരളം ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചു.
Centre for Development of Advanced Computing ന്റെ Mohali ബ്രാഞ്ചുമായി സഹകരിച്ച് കൂടുതൽ സാങ്കേതിക സംവിധാനങ്ങളും പരിശീലനവും ഇ-സഞ്ജീവനിയിൽ കൊണ്ടു വരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു.