രാജ്യത്ത് പഞ്ചസാരയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ഷുഗർ മില്ലുകൾ പ്രചാരണത്തിന്
പഞ്ചസാരയ്ക്കെതിരായ സോഷ്യൽ മീഡിയയിലെ പ്രചാരണം തിരിച്ചടിയായെന്ന് നിരീക്ഷണം
ഡയബറ്റിക് കേസുകൾ കൂടുന്നത് പഞ്ചസാര ഉപഭോഗം കുറയാൻ കാരണമായി
ഉത്പാദനം വർദ്ധിച്ചുവെങ്കിലും ഉപഭോഗം കുറഞ്ഞത് മില്ലുടമകൾക്ക് തിരിച്ചടിയായി
ഇന്ത്യയിൽ പ്രതിശീർഷ ഉപഭോഗം ഓരോ വർഷവും 19 kg എന്ന നിലയിലാണ്
ആഗോള ശരാശരി 23 kg ആയിരിക്കുമ്പോഴാണ് ഇന്ത്യയിലെ ഉപഭോഗ കുറവ്
ആഗോള ശരാശരിക്ക് ഒപ്പമെത്തിയാൽ ആഭ്യന്തര ഡിമാൻഡ് 5.2 ദശലക്ഷം ടൺ ആകും
ഓവർ പ്രൊഡക്ഷൻ കുറയ്ക്കാനും വിദേശ വിൽപന നിയന്ത്രിക്കാനും സാധിക്കും
കയറ്റുമതി സബ്സിഡി കുറച്ച് കൊണ്ട് കേന്ദ്രത്തിന് പണം ലാഭിക്കുകയും ചെയ്യാം
ലോകത്തെ രണ്ടാമത്തെ വലിയ പഞ്ചസാര ഉല്പാദക രാജ്യമാണ് ഇന്ത്യ
സബ്സിഡികൾ ഉളളതിനാൽ അമിതോല്പാദനമാണ് രാജ്യത്ത് നടക്കുന്നത്
2019-20 ൽ റെക്കോഡ് നിരക്കായ 5.65 മില്യൺ ടൺ പഞ്ചസാര കയറ്റുമതി ചെയ്തു
2020-21 ൽ 6 മില്യൺ ടൺ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്
13% പ്രൊഡക്ഷൻ വർദ്ധനവ് ആണ് കർഷകർ പ്രതീക്ഷിക്കുന്നത്
Related Posts
Add A Comment