ഇന്ത്യയിലെ അതിസമ്പന്നനും ലോകത്തിലെ അതിസമ്പന്നനും ബിസിനസിൽ നേർക്കു നേർ പോരാട്ടത്തിലായത് കൗതുകത്തെടെയാണ് ബിസിനസ് ലോകം വീക്ഷിക്കുന്നത്. റിലയൻസ് സാമ്രാജ്യത്തിന്റെ അധിപൻ മുകേഷ് അംബാനിയും ആമസോണിന്റെ അധിപൻ ജെഫ് ബെസോസും തമ്മിലുളള നിയമ യുദ്ധം കോടതി കയറുമ്പോൾ തന്ത്രങ്ങളിൽ ആരാകും കേമൻ?

വാസ്തവത്തിൽ ‘videshi vs swadeshi’ പോരാട്ടമാണോ ഇത്? പോരാട്ടം ഇന്ത്യൻ ഉപഭോക്തൃ വിപണിയിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് എന്നത്  തർക്കമില്ലാത്ത വസ്തുതയാണ്. അനുദിനം വളരുന്ന ഇന്ത്യയുടെ റീട്ടെയ്ൽ വിപണി കീഴടക്കാൻ ഇരുശക്തികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കടക്കെണിയിലായ  ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ വ്യാപാരങ്ങൾ ഏറ്റെടുക്കാൻ ഓഗസ്റ്റിൽ ആണ് റിലയൻസുമായി 3.4 ബില്യൺ ഡോളറിന്റെ ഇടപാട് കരാറായത്. ഇടപാട് തടയാൻ ബെസോസിന്റെ ആമസോൺ  ശ്രമിക്കുകയാണ്. കരാർ ലംഘനം ആരോപിച്ച്  ആമസോൺ സിംഗപ്പൂർ ആർബിട്രേറ്ററിൽ നിന്ന് ഇടക്കാല സ്റ്റേ നേടി.  Future Retail Ltd ന്റെ പ്രൊമോട്ടർ കമ്പനിയായ Future Coupons Ltd ൽ  49%  ഓഹരി ബെസോസ് നേടിയിരുന്നു. FDI ചട്ടങ്ങളനുസരിച്ച്  ഫ്യൂച്ചർ കൂപ്പൺസിന്റെ നിയന്ത്രണം 51% ഓഹരി കൈവശം വച്ചിരിക്കുന്ന കിഷോർ ബിയാനിക്ക് തന്നെയാണ്. സിംഗപ്പൂർ കോടതി വിധിക്ക് ഇന്ത്യയിൽ നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും  റിലയൻസുമായുളള കരാറിനെ ഇത് ബാധിക്കില്ലെന്നും ഫ്യൂച്ചർ ഗ്രൂപ്പ് പറയുന്നു.

Future Coupons Ltdന്റെ സമ്മതമില്ലാതെ, ഫ്യൂച്ചർ ഗ്രൂപ്പിന് സ്വത്തുക്കളോ ബിസിനസോ ഏതെങ്കിലും മൂന്നാം കക്ഷിക്ക് കൈമാറാൻ‌ കഴിയില്ല,  ബോർ‌ഡിന് അത്തരമൊരു നിർ‌ദ്ദേശം പരിഗണിക്കാൻ‌ പോലും കഴിയില്ല എന്ന ഷെയർഹോൾഡർ എഗ്രിമെന്റ് ലംഘനമാണ് ആമസോൺ ചൂണ്ടിക്കാണിക്കുന്നത്. യഥാർത്ഥത്തിൽ ഫ്യൂച്ചർ റീട്ടെയിലിലേക്ക് കയറാനുള്ള മാർഗമായിരുന്നു ബെസോസിന് ഫ്യൂച്ചർ കൂപ്പൺസ്.  Multi Brand Retail Tradeൽ നിലവിൽ ഇന്ത്യയിലെ FDI നിയന്ത്രണം അനുസരിച്ച് ആമസോണിന് നേരിട്ട് കടക്കുക സാധ്യമാകില്ല.   ഇ-കൊമേഴ്‌സ് റീട്ടെയിലിന് മാത്രമേ ആമസോണിന് അനുവാദമുളളൂവെന്നതാണ് വസ്തുത. FDI പോളിസി പ്രകാരം ഫ്യൂച്ചർ റീട്ടെയിലിൽ ആമസോണിന് നിക്ഷേപം നടത്താൻ കഴിയില്ല. അതിനാൽ Multi Brand Retail Trade ലെ നിയമപരമായ തടസ്സങ്ങളെ മറികടക്കാനുളള വഴിയാണ് ആമസോണിന്റെ നീക്കങ്ങളെന്ന് കരുതേണ്ടി വരും.  റിലയൻസ്-ഫ്യൂച്ചർ ഇടപാട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ആമസോൺ SEBIക്കു കത്തെഴുതിയിരുന്നു.

അതേസമയം ആമസോൺ റിലയൻസുമായി കൈകോർ‌ക്കാനുളള സാധ്യതകളും നിരീക്ഷകർ തളളിക്കളയുന്നില്ല. ഒരു ഘട്ടത്തിൽ രണ്ട് ശതകോടീശ്വരൻമാരും ഒന്നിച്ച് പ്രവർത്തിക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. Reliance Retail Ventures Ltd.ന്റെ 40% ഓഹരി വാങ്ങാൻ അംബാനി ആമസോണിന് ഒരു ഓപ്ഷൻ നൽകിയിട്ടുണ്ടെന്ന് സെപ്റ്റംബറിൽ ബ്ലൂംബെർഗ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. Facebook, ഗൂഗിളിന്റെ Alphabet Inc ഇവയുമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൈകോർത്ത റിലയൻസ്, ആമസോണിനെ, റീട്ടെയ്ലിൽ ഒപ്പം ചേർത്താൽ അദ്ഭുതമില്ല.  എന്നാൽ റിലയൻസ് സ്റ്റേക്ക് ഓഫർ കുറച്ച് കൂടി ഫേവറബിൾ ആക്കാനുളള ശ്രമമാണ് ഇപ്പോഴത്തെ നിയമയുദ്ധമെന്നും ബിസിനസ് നിരീക്ഷകർ സംശയിക്കുന്നു. കെ കെ ആർ, സിൽവർ ലേക്ക് പോലുളള വമ്പൻമാരുമായി ചേർന്ന റിലയൻസിൽ നിന്ന് മികച്ച ഓഫറാണോ ആമസോൺ  ഈ കളിയിലൂടെ പ്രതീക്ഷിക്കുന്നതെന്ന് കാത്തിരുന്ന് കാണണം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version