ഇന്ത്യൻ നഗരങ്ങളെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി രൂപപ്പെടുത്താൻ കേന്ദ്രം
ഭവന, നഗരകാര്യ മന്ത്രാലയം Nurturing Neighbourhoods ചലഞ്ച് നടപ്പാക്കുന്നു
കുടുംബ-ശിശു സൗഹൃദ നഗരങ്ങളെ പരിപോഷിപ്പിക്കുന്നതാണ് പദ്ധതി
2030 ഓടെ ഇന്ത്യൻ ജനസംഖ്യയുടെ 40% നഗരപ്രദേശങ്ങളിലായിരിക്കുമെന്ന് കരുതുന്നു
ഇതിനായി ഓരോ വർഷവും 600-800 ദശലക്ഷം sq.m പൊതുഇടം വികസിപ്പിക്കണം
100 സ്മാർട്ട് സിറ്റികൾ, 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ എന്നിവ പദ്ധതിയിൽ വരും
പാർക്കുകളും തുറസ്സായ സ്ഥലങ്ങളും വീണ്ടെടുത്ത് മെച്ചപ്പെട്ട സൗകര്യങ്ങളേർപ്പെടുത്തും
സുരക്ഷിതവും യാത്രാസൗകര്യമുളളതുമായ സ്ട്രീറ്റുകൾ നിർമ്മിക്കും
ശബ്ദമലിനീകരണം കുറവായ ശുദ്ധവായു ലഭ്യമാകുന്ന നല്ല അന്തരീക്ഷമാണ് ലക്ഷ്യം
ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായുളള DataSmart Cities ഇനിഷ്യേറ്റിവ് നടപ്പാക്കും
സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസേഷനിലൂടെ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം
21,102 കോടി രൂപ സ്മാർട്ട്സിറ്റി മിഷനിലൂടെ കേന്ദ്രം 100 സ്മാർട്ട്സിറ്റികൾക്ക് നൽകിയിരുന്നു
ഫണ്ടിന്റെ 76% വിവിധ പദ്ധതികളിൽ സ്മാർട്ട് സിറ്റികൾ വിനിയോഗിച്ചു കഴിഞ്ഞു
കുടുംബ-ശിശു സൗഹൃദ നഗരങ്ങളെ പരിപോഷിപ്പിക്കാൻ Nurturing Neighbourhoods ചലഞ്ച്
Related Posts
Add A Comment