Amazon India ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു
എഡ്യുടെക് Amazon Academy ആണ് പുതിയ ആമസോൺ സംരംഭം
IIT-JEE എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലന പ്ലാറ്റ്ഫോമാണിത്
11-12 ക്ലാസുകാരെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്
നിലവിൽ ബീറ്റാ മോഡിൽ ടെസ്റ്റ് റണ്ണാണ് ആമസോൺ അക്കാദമി നടത്തുന്നത്
ഔദ്യോഗികമായ തുടക്കം വൈകാതെയുണ്ടാകുമെന്ന് ആമസോൺ
JEE Ready app റീബ്രാൻഡ് ചെയ്തതാണ് Amazon Academy എന്നും സൂചനയുണ്ട്
നിലവിലെ ഫ്രീ സേവനം കുറച്ച് മാസത്തേക്ക് മാത്രമെന്നും ആമസോൺ
രാജ്യത്ത് എഡ്യുടെക് സ്റ്റാർട്ടപ്പുകൾ കോവിഡ് കാലത്ത് വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്
ഉപയോക്താക്കളിലും വരുമാനത്തിലും സ്റ്റാർട്ടപ്പുകൾ പല മടങ്ങ് വളർച്ചയിലെത്തി
5 ബില്യണിൽ നിന്ന് 11ബില്യൺ ഡോളർ നേട്ടമുണ്ടാക്കിയ Byju’s ആപ്പ് തന്നെയാണ് മുന്നിൽ
Unacademy ആറ് മാസത്തിൽ മൂല്യം മൂന്നിരട്ടിയാക്കി, 1.45 ബില്യൺ ഡോളറിലെത്തി
Vedantu 125 മില്യൺ ഡോളറിൽ നിന്ന് ഏകദേശം 800 മില്യൺ ഡോളർ മൂല്യത്തിലെത്തി