ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് Micromax In എത്തി. രണ്ട് വർഷത്തിന് ശേഷമാണ് Micromax സ്മാർട്ട് ഫോണുകൾ മാർക്കറ്റിൽ. ബജറ്റ്, മിഡ് റേഞ്ച് വിഭാഗത്തിലുളളതാണ് പുതിയ സ്മാർട്ട് ഫോണുകൾ. Micromax In Note 1, Micromax In 1B എന്നിവയാണ് ഡിവൈസുകൾ. 4 GB RAM, 64 GB സ്റ്റോറേജ് ഉളള In Note 1 ബേസ് മോഡൽ 10,999 രൂപയാണ്. 12,999 രൂപ വിലയുളള In Note 1 മോഡലിൽ 4 GB RAM, 128 GB സ്റ്റോറേജുണ്ട്. 6.67-inch ഫുൾ എച്ച്ഡി ഡിസ്പ്ലേ, ഹോൾ പഞ്ച് ഡിസൈൻ 16MP സെൽഫി ക്യാമറ. ഡ്യുവൽ സിം (നാനോ) സ്ലോട്ടുളള In Note 1 ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. വൈറ്റ്, ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ മോഡലുകൾ ലഭ്യമാകും. Micromax In 1B 6,999 -7,999 പ്രൈസ് റേഞ്ചിലുളള ഡിവൈസുകളാണ്. 2 GB RAM-32 GB സ്റ്റോറേജിന് 6,999 രൂപയും 4 GB RAM-64 GB സ്റ്റോറേജിന് 7,999 രൂപയുമാണ്. In Note 1 നവംബർ 24 മുതലും In 1B നവംബർ 26 മുതലും ലഭ്യമാകും. ഫ്ലിപ്കാർട്ടിലൂടെയും മൈക്രോമാക്സ് ഓൺലൈൻ സ്റ്റോറിലൂടെയുമാണ് വിൽപ്പന.