ദുബായിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഇമാർ പ്രോപ്പർട്ടീസ് (Emaar) അദാനി ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിന് (Joint Venture) ഒരുങ്ങുന്നതായി റിപ്പോർട്ട്.

ഇന്ത്യയിലെ കമ്പനിയിൽ നിന്നും ഓഹരി വിറ്റഴിക്കില്ലെന്നും  Emaar വ്യക്തമാക്കി.  ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമായും, പ്രത്യേകിച്ച് അദാനി ഗ്രൂപ്പുമായി സംയുക്ത സംരംഭം രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കമ്പനി അറിയിച്ചു.

കമ്പനി ഇനി ഇന്ത്യയിലെ സ്ഥാപനത്തിൽ ഓഹരി വിൽക്കുന്നതിനെ പരിഗണിക്കുന്നില്ല. പകരം ഇന്ത്യയിലെ മറ്റ് വലിയ കമ്പനികളുമായും ഗ്രൂപ്പുകളുമായും, അതിൽ അദാനി ഗ്രൂപ്പും ഉൾപ്പെടെ, സംയുക്ത സംരംഭം ആലോചിക്കുന്നതായി , ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിലേക്ക് നൽകിയ റെഗുലേറ്ററി ഫയലിംഗിൽ ഇമാർ ഗ്രൂപ്പ് വ്യക്തമാക്കുന്നു.

2005-ലാണ് ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിലേക്ക് Emaar പ്രവേശിക്കുന്നത്.  അന്നത്തെ MGF ഡെവലപ്മെന്റുമായി ₹8,500 കോടി രൂപയുടെ നിക്ഷേപത്തോടെ Emaar MGF Land എന്ന സംയുക്ത സ്ഥാപനമാണ് രൂപീകരിച്ചത്. പിന്നീട്  2016-ൽ  ഡീമേർജർ പ്രക്രിയയിലൂടെ ഇരു കമ്പനികളും വേർപിരിഞ്ഞു. തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഇമാർ തന്നെ സ്വതന്ത്ര നിയന്ത്രണം ഏറ്റെടുത്തു.

ഇപ്പോൾ ഡെൽഹി-എൻസിആർ, മുംബൈ, മോഹാലി, ലഖ്നൗ, ഇൻഡോർ, ജയ്പൂർ എന്നിവിടങ്ങളിലായി ഇമാർ ഇന്ത്യയ്ക്ക് വൻ റസിഡൻഷ്യൽ, കൊമേഴ്സ്യൽ പോർട്ട്ഫോളിയോ ഉണ്ട്.

അദാനിയുടെ റിയൽ എസ്റ്റേറ്റ് സാന്നിധ്യം

ഇൻഫ്രാസ്ട്രക്ചർ, എനർജി, ലോജിസ്റ്റിക്സ് മേഖലകളോടൊപ്പം റിയൽ എസ്റ്റേറ്റിലും അദാനി ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. Adani Realty, Adani Properties എന്നീ സ്ഥാപനങ്ങളിലൂടെ ഇന്ത്യയിലെ നിരവധി പദ്ധതികളിലാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.  ഏഷ്യയിലെ ഏറ്റവും വലിയ ചേരി  പുനര്‍വികസന പദ്ധതികളിലൊന്നായ മുംബൈയിലെ  ധാരാവി പദ്ധതിയും അദാനിയുടെ പ്രധാന പോർട്ട്ഫോളിയോയിൽപ്പെടുന്നു.

 ഇമാറിന്റെ ആഗോള ശക്തി

 ലോകത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ ഒന്നാണ് ഇമാർ. 1.7 ബില്യൺ സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ലാൻഡ് ബാങ്ക്, യു.എ.ഇയിലും മറ്റ് രാജ്യങ്ങളിലുമുണ്ട്. 2002 മുതൽ, ഇമാർ 1,22,000-ത്തിലധികം  റസിഡൻഷ്യൽ യൂണിറ്റുകൾ ദുബായിലും അന്തർദേശീയ മാർക്കറ്റുകളിലും കൈമാറിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കമ്പനി ശക്തമായ സാന്നിധ്യമുള്ളതാണ്.ദുബായിലെ ബുര്ജ് ഖലീഫയും ദുബായ് മാളും ഉള്‍പ്പെടെ ലോകപ്രശസ്തമായ നിരവധി സാങ്കേതിക – വാസ്തുവിദ്യാ പദ്ധതികള്‍ക്ക് പിന്നിൽ ഇമാർ ഗ്രൂപ്പാണ്.  യു.എ.ഇയിലെ 1.7 ബില്യണ്‍ സ്ക്വയര്‍ ഫീറ്റ് വിസ്തീർണ്ണമുള്ള ഭൂമി ബാങ്കും ലോകമെമ്പാടും 1,22,000-ത്തിലേറെ താമസ പദ്ധതികളും കമ്പനി കൈകാര്യം ചെയ്തിട്ടുണ്ട്.  

ഇമാർ ഇന്ത്യയിലെ സ്ഥാപനത്തിലെ ഓഹരി നിലനിർത്താനുള്ള തീരുമാനം, രാജ്യത്തെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ, കമ്പനി കാണുന്ന ദീർഘകാല വിശ്വാസത്തിന്റെ അടയാളമാണ്. അദാനി പോലുള്ള ഇന്ത്യൻ ഗ്രൂപ്പുകളുമായി സംരംഭം രൂപീകരിച്ചാൽ, ഇന്ത്യൻ നഗര വികസനത്തിന് വലിയ മുതൽക്കൂട്ടാകും.

Emaar Properties is exploring a joint venture with the Adani Group to expand its real estate footprint in India, retaining its current stake.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version