ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്നുളളവർക്ക് യാത്രാവിലക്കുമായി ചൈന
താല്ക്കാലിക യാത്രാ വിലക്കിൽ UK, ബെൽജിയം, ഫിലിപ്പീൻസ്, ഫ്രാൻസ് ഉൾപ്പെടുന്നു
നിലവിലെ വിസകൾ താല്ക്കാലികമായി റദ്ദാക്കുന്നതായി ചൈനീസ് അധികൃതർ
ചൈനീസ് വിസയും റെസിഡൻസ് പെർമിറ്റും ഉളളവർക്ക് യാത്രാവിലക്ക് ബാധകമാകും
നവംബർ മൂന്നിന് ശേഷം അനുവദിക്കപ്പെടുന്ന വിസകൾക്ക് വിലക്ക് ബാധകമാകില്ല
ചൈനീസ് എംബസിയോ കോൺസുലേറ്റോ ഹെൽത്ത് ഡിക്ലറേഷൻ സ്റ്റാംപിംഗ് ചെയ്യില്ല
ചൈനീസ് ഡിപ്ലോമാറ്റിക്, സർവീസ്, courtesy, C visas ഇവയെ വിലക്ക് ബാധിക്കില്ല
യാത്രികരിൽ കോവിഡ് റിപ്പോർട്ട് ചെയ്തതാണ് വിലക്കിനുളള കാരണമായി പറയുന്നത്
ഇന്ത്യയിൽ നിന്ന് വുഹാനിലെത്തിയ യാത്രികരിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു
ചൈനയിലേക്കും തിരിച്ചുമുളള അവശ്യയാത്രകൾ ഉറപ്പാക്കാൻ കേന്ദ്രം ശ്രമം തുടരുകയാണ്
അടിയന്തര ഘട്ടത്തിലെ യാത്രകൾക്ക് ചൈനീസ് എംബസിയുമായി ബന്ധപ്പെടണം
യാത്രാവിലക്കിനെ തുടർന്ന് വന്ദേഭാരത് മിഷൻ ഫ്ളൈറ്റുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്
നവംബർ 13, 20, 27, ഡിസംബർ 4 തീയതികളിലായിരുന്നു ഫ്ളൈറ്റുകൾ
ഇന്ത്യ ചൈനയിലേക്ക് ഇതുവരെ ആറ് വന്ദേഭാരത് മിഷൻ സർവ്വീസ് നടത്തിയിരുന്നു