വെല്ലുവിളികൾ നിറഞ്ഞ, അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുള്ള സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് ഇന്ന് ശരാശരി മനുഷ്യൻ കടന്നു പോകുന്നത്. കാരണം, സെക്കന്റുകൾക്കുള്ളിൽ, ഫോണും, വാട്ട് സ്ആപ്പും ഫെയ്സ്ബുക്കും തുടങ്ങി മൾട്ടി പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന
കമ്മ്യൂണിക്കേഷനുകൾ, ന്യൂ ടെക്നോളജി ഉയർത്തുന്ന വെല്ലുവിളി
കലങ്ങി മറിയുന്ന മനസ്സും, തോറ്റുപോകുന്ന തലച്ചോറുമായി ക്ഷീണിതനാകുന്ന മനുഷ്യൻ. നൂറ്റാണ്ടുകളായി ശീലിച്ച കാര്യ ഗ്രഹണ ശേഷിയേക്കാളും , മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഇന്ന് ഓരോ സെക്കന്റും നാം ചെയ്യാൻ നിർബന്ധിതമാകുന്നത്. ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലേക്കാണ് കോംപറ്റീഷന്റെ ഈ പുതിയ ലോകം നയിക്കുന്നത്.
വിദ്യാർത്ഥികളാകട്ടെ, പ്രൊഫഷണലുകളാകട്ടെ, സ്ത്രീകളാകട്ടെ.. പ്രൊഡക്റ്റീവാകാൻ മനസ്സിന് ശാന്തത ഉണ്ടാകണം. ശാന്തമാകാൻ എന്താണ് പ്രതിവിധി? മാനസികവും ശാരീരികവുമായ റിജനുവേഷന് വേണ്ടി സൗണ്ട് തെറാപ്പി അവതരിപ്പിക്കുകയാണ് Palana Wellness Providers എന്ന സ്റ്റാര്ട്ടപ്.
ഇമോഷണലും, ഇന്റലക്ചലും, സ്പിരിച്വലുമായ വെൽ ബീയിങ്ങാണ് പ്രൊഫഷണലായി മുന്നോട്ട് പോകുന്നതിനും മികച്ച പ്രൊഡക്റ്റിവിക്കും ആധാരം. ഇന്നത്തെ സ്ട്രെസ്സ്ഫുള്ളായ ലൈഫിൽ മനസ്സിന് ശാന്തത കൈവരിക്കാൻ പലവിധ മാർഗ്ഗങ്ങൾ തേടുന്നവരുണ്ട്. പാലന വെൽനെസ് എന്ന സ്റ്റാർട്ടപ്, നിർദ്ദേശിക്കുന്ന സൗണ്ട് വേവ് തെറാപ്പി, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സ്ത്രീകൾ, തുടങ്ങിയവർക്ക് മൈൻഡ്ഫുള്ള്നെസ് വാഗഗ്ദാനം ചെയ്യുന്നു
മെഡിറ്റേഷനും മൈൻഡ്ഫുൾനെസ്സും വാഗ്ദാനം ചെയ്യുന്ന ബ്രയിൻ വർക്ക് ഔട്ടുകളുമായി നിരവധി ആപ്പുകൾ നിലവിലുണ്ടെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ പൈതൃകത്തെ പിൻപറ്റി, ഹോളിസ്റ്റിക്കായ ഒരു ശബ്ദ തെറാപ്പിയാണ് ബാംഗ്ളൂർ ബേയ്സ് ചെയ്തിരിക്കുന്ന പാലന വെൽനസ്സ് ആപ്പ് അവതരിപ്പിക്കുന്നത്
സ്ട്രസ്സ് സ്ട്രയിൻ, ദേഷ്യം, നിരാശ തുടങ്ങിയുള്ള മാനസിക സാഹചര്യങ്ങളെ നേരിടാൻ അവയെ ആദ്യം അക്സപ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് പാലന വെൽനെ്സ്സിന്റെ സിഇഒ ബിജു എം ശിവാനന്ദൻ പറയുന്നു.
ശ്രദ്ധ, ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വികാസ്, ഗർഭിണികൾക്ക് ഗർഭകാലം ആസ്വാദ്യകരമാക്കുന്നതിനും മാനസിക ഉല്ലാസത്തിനുമുള്ള അമൃത് എന്ന ഫ്രീക്വൻസി, സമ്പത്ത് സമൃദ്ധി കൈവരിക്കാൻ സഹായിക്കുന്ന സമൃദ്ധി, സെക്ഷ്വൽ ഡിസോർഡറുകൾ പരിഹരിക്കുന്നതിനും ലൈംഗിക ആസ്വാദനത്തിനും സഹായിക്കുന്ന സെക്സലൻസ്, എനർജി ലെവൽ കൂട്ടി കൂടുതൽ പ്രസരിപ്പും ഉന്മേഷവും നേടാൻ സഹായിക്കുന്ന പ്രഭാവ് , ഉറക്കക്കുറവ് അനുഭവിക്കുന്നവർക്ക് സുഖകരമായ ഉറക്കം നൽകുന്ന ശയാന, മാനസിക പിരിമുറുക്കത്തിൽ നിന്നും ഡിപ്രസീവ് മൂഡിൽ നിന്നും മുക്തമാകാൻ സഹായിക്കുന്ന ആനന്ദ എന്നിങ്ങനെ 7 ഫ്രീക്വൻസികളാണ് പാലന അവതരിപ്പിക്കുന്നത്. ഇതിൽ അമൃത്, ശയായ, ആനന്ദ, സെക്സലൻസ് എന്നിവ ഭൂരിപക്ഷം പേരും നിത്യേന അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മികച്ച സൊല്യൂഷനാണെന്ന് പാലനയുടെ ഫൗണ്ടേഴ്സ് പറയുന്നു.