MacBook Pro 13-inch, MacBook Air, Mac mini എന്നിവയുടെ സിലികോൺ പ്രോസസർ Apple M1 കരുത്തിൽ പ്രവർത്തിക്കുന്ന പുതിയ എഡിഷനുകളിറങ്ങി. നൂതന യൂണിഫൈഡ് മെമ്മറി ആർക്കിടെക്ചർ ഉപയോഗിച്ചാണ് Apple M1 ചിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 5nm പ്രോസസ്സിലാണ് ഇത് നിർമ്മിക്കുന്നത്. ഉയർന്ന പെർഫോമൻസും പവർ എഫിഷ്യൻസി കൂടുതലുമെന്നാണ് ആപ്പിളിന്റെ വാഗ്ദാനം. ലോകത്തിലെ അഡ്വാൻസ്ഡ് ഡെസ്ക് ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന് ആപ്പിൾ അവകാശപ്പെടുന്ന Big Sur OS ലാണ് പുതിയ Mac മോഡലുകൾ.
പുതുക്കിയ 13-inch MacBook Pro 256GB സ്റ്റോറേജ് മോഡലിന് വില 1,22,900 രൂപയാണ്. 512GB മോഡലിന് വില 1,42,900 രൂപ. യുഎസിലെ വില യഥാക്രമം 1,299 ഡോളർ, 1,499 ഡോളർ എന്നിങ്ങനെയാണ്. 8GB മെമ്മറിയാണ് രണ്ടു മോഡലിനും. 16 GB വരെ അപ്ഗ്രേഡ് ചെയ്യാം. മുൻ മോഡലിനെക്കാൾ വേഗതയേറിയ പെർഫോമൻസും അഞ്ചിരട്ടി മികച്ച ഗ്രാഫിക്സും വാഗ്ദാനം ചെയ്യുന്നു. 12GB സ്റ്റോറേജിന് 1,74,900 രൂപയാണ് വില. 1 TB സ്റ്റോറേജിന് 1,94,900 രൂപയാകും. ഇന്റൽ ചിപ്പുളള 13-inch MacBook Pro മോഡലുകളാണിത്. എല്ലാ വേരിയന്റുകളും സിൽവർ, സ്പേസ് ഗ്രേ എന്നീ നിറങ്ങളിലുളളവയാണ്. 17 hours വയർലൈസ് വെബ് ബ്രൗസിംഗും 20 hours വീഡിയോ പ്ലേബാക്കും വാഗ്ദാനം ചെയ്യുന്ന MacBook Pro മുൻ ജനറേഷനെക്കാളും മികച്ച ബാറ്ററി ലൈഫും അവകാശപ്പെടുന്നു. വിഡീയോ കോളിനും സ്റ്റുഡിയോ ക്വാളിറ്റി ഓഡിയോ റെക്കോഡിംഗിനുമുളള പുതിയ ഫീച്ചേഴ്സും മോഡലിലുണ്ട്.
MacBook Air 256GB വേരിയന്റിന് ഇന്ത്യയിൽ 92,900 രൂപയും 512GB മോഡലിന് 1,17,900 രൂപയുമാണ്. Mac mini 256GB മോഡലിന് ഇപ്പോൾ 64,900 രൂപയാണ്. 512GB മോഡൽ Rs. 84,900 രൂപയാകും. ഇന്ത്യയിലെ online Apple Store ഓർഡറുകൾ സ്വീകരിച്ച് തുടങ്ങി. നവംബർ 25 മുതലാണ് ഷിപ്പിംഗ്.