ഇന്ത്യയുടെ ഏറ്റവും പുതിയ യൂണികോൺ ആയി Cars24
200 മില്യൺ ഡോളർ ഫണ്ട് സമാഹരണത്തോടെയാണ് Cars24 യൂണികോണായത്
DST Global നയിച്ച Series E റൗണ്ടിലാണ് 200 മില്യൺ ഡോളർ സമാഹരിച്ചത്
സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കായുള്ള പ്രമുഖ മാർക്കറ്റ് പ്ലേസാണ് Cars24
NBFC ലൈസൻസ് നേടി 2 hr ഈസി ലോൺ സർവീസും സ്റ്റാർട്ടപ്പ് തുടങ്ങിയിരുന്നു
വാർഷിക ഇടപാടുകൾ നിലവിൽ 2,00,000 യൂണിറ്റ് കവിഞ്ഞതായി Cars24
ലോക്ക്ഡൗണിൽ ടൂവീലർ ബിസിനസിലേക്കും Cars24 കടന്നിരുന്നു
കഴിഞ്ഞ 6 മാസത്തിനുളളിൽ 3000ത്തിലധികം ടൂവീലർ വിറ്റതായി Cars24 അവകാശപ്പെടുന്നു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയും Cars24 നിക്ഷേപകനാണ്
ഗുരുഗ്രാം കേന്ദ്രമാക്കി 2015ലാണ് Cars24 പ്രവർത്തനമാരംഭിച്ചത്
രാജ്യത്ത് 35 നഗരങ്ങളിലായി 230 Cars24 ഔട്ട്ലൈറ്റുകളാണ് ഉളളത്
ഇന്ത്യയിലെ സെക്കൻഡ് ഹാൻഡ് വാഹന വിപണി 50 ബില്യൺ ഡോളറിന്റേതാണ്
Related Posts
Add A Comment