കിഡ്സ് വെയർ സ്റ്റാർട്ടപ്പുമായി ബോളിവുഡ് താരം ആലിയ ഭട്ട്
Ed-a-mamma എന്ന പേരിലാണ് സ്റ്റാർട്ടപ്പ് സംരംഭം ആരംഭിച്ചിരിക്കുന്നത്
കുട്ടികൾക്കായുളള ബ്രാൻഡഡ് വസ്ത്രങ്ങളാണ് വിപണിയിലെത്തിക്കുന്നത്
2-14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഉപഭോക്താക്കൾ
ഓർഗാനിക് കോട്ടൺ, പ്ലാസ്റ്റിക് ഇതര ബട്ടൺ ഇവയുപയോഗിച്ചാണ് വസ്ത്ര നിർമാണം
പരിസ്ഥിതി സൗഹൃദ സന്ദേശങ്ങളും വിത്തുകളും വസ്ത്ര പായ്ക്കുകളിലുണ്ടാകും
ഓൺലൈൻ ബേബി കെയർ സ്റ്റോർ FirstCry യിൽ Ed-a-mamma ബ്രാൻഡുകൾ ലഭ്യമാണ്
ആമസോണിലും ഫ്ലിപ്കാർട്ടിലും അടുത്ത വർഷം ആദ്യം ബ്രാൻഡുകളെത്തും
ബ്രാൻഡിന്റെ സ്വന്തം ഇ-കൊമേഴ്സ് വെബ്സൈറ്റ് 2021 ഏപ്രിലിൽ അവതരിപ്പിക്കും
ഡിമാൻഡ് അനുസരിച്ച് ആക്സസറീസ്, ഫുട് വെയർ, ടോയ്സ് ഇവയും ബ്രാൻഡ് ചെയ്യും
രാജ്യത്തെ കിഡ്സ് വെയർ വിപണി 2019 ൽ 14.9 ബില്യൺ ഡോളറിലെത്തിയിരുന്നു
നിലവിൽ രാജ്യത്ത് 375 ദശലക്ഷം പേർ 15 വയസ്സിൽ താഴെയുള്ളവരാണ്