ട്വിറ്ററിന് ഒരു മെയ്ഡ് ഇൻ ഇന്ത്യ ബദലായി Tooter എത്തി
പ്രവർത്തന രീതിയിൽ ഉൾപ്പെടെ ട്വിറ്ററിന്റെ തനിപകർപ്പാണ് Tooter
നീല നിറത്തിലുളള ശംഖാണ് Tooter ലോഗോ ആയി അവതരിപ്പിച്ചിട്ടുളളത്
രാഷ്ട്രീയം, സിനിമ, ക്രിക്കറ്റ് മേഖലകളിലെ നിരവധി പ്രമുഖർ Tooter യൂസേഴ്സായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശി ആപ്പ് യൂസേഴ്സായി
ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, തെലുങ്ക് സൂപ്പർതാരം പ്രഭാസ് എന്നിവരും Tooter യൂസേഴ്സാണ്
സെപ്റ്റംബർ മുതൽ തന്നെ Google Play സ്റ്റോറിൽ Tooter ലഭ്യമായിത്തുടങ്ങി
Toots എന്ന് വിളിക്കുന്ന ഹ്രസ്വ സന്ദേശങ്ങൾ ഇതിൽ പോസ്റ്റുചെയ്യാൻ കഴിയും
സന്ദേശങ്ങളിൽ ടെക്സ്റ്റും വീഡിയോയും ചിത്രങ്ങളുമൊക്കെ ഉൾക്കൊളളിക്കാം
Tooter അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യേണ്ടത് Gmail/Yahoo ഉപയോഗിച്ചാണ്
ആൻഡ്രോയ്ഡ്-വെബ് വേർഷനുകളുണ്ടെങ്കിലും iOS വെർഷൻ ലഭ്യമായിട്ടില്ല
വർഷത്തിൽ 1000 രൂപ നൽകേണ്ട TooterPRO എന്ന അപ്ഗ്രേഡഡ് വേർഷനുമുണ്ട്
തെലങ്കാന ആസ്ഥാനമായ സോഫ്റ്റ് വെയർ ഡെവലപ്മെൻറ് സ്റ്റാർട്ടപ്പാണ് നിർമ്മാതാക്കൾ
“Swadeshi Andolan 2.0” എന്നാണ് കമ്പനി Tooterനെ വിശേഷിപ്പിക്കുന്നത്