ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഇനി ആർക്കും കവിയാകാം
Google അവതരിപ്പിച്ച Verse by Verse ഫീച്ചർ AI യിലൂടെ ആരെയും കവിയാക്കും
AI ഉപയോഗിച്ച് ലോക പ്രശസ്ത കവികളുടെ ശൈലിയിൽ കവിതകളെഴുതാം
Verse by Verse ടൂളിൽ 22 കവികളെയാണ് ഗൂഗിൾ ചേർത്തിരിക്കുന്നത്
Emily Dickinson, Walt Whitman, Edgar Allen Poe, Robert Frost എന്നിവരടങ്ങുന്നതാണ് ലിസ്റ്റ്
ജനപ്രിയ കവികളുടെ ലിസ്റ്റിൽ നിന്ന് യൂസേഴ്സിന് 3 കവികളെ വരെ തിരഞ്ഞെടുക്കാം
കവിതയുടെ താളം, ഘടന, അക്ഷരങ്ങളുടെ എണ്ണം ഇവ യൂസേഴ്സിന് തീരുമാനിക്കാം
കവിതയുടെ ആദ്യ വരി എഴുതിയാൽ അടുത്തത് ഏതെന്ന് AI ഫീച്ചർ നിർദ്ദേശിക്കും
എഴുതിയ വരി, തിരഞ്ഞെടുത്ത കവി, കവിതയുടെ ഘടന ഇവ ആശ്രയിച്ചാണ് നിർദ്ദേശം
AI നിർദ്ദേശങ്ങൾ ഉപയോഗിക്കാനോ എഡിറ്റ് ചെയ്ത് മാറ്റാനോ സാധിക്കും
ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം വാക്യങ്ങൾ എഴുതാനും സാധിക്കും
കവിത തയ്യാറായാൽ ശീർഷകം നൽകി സേവ് ചെയ്ത് സൂക്ഷിക്കാം
Verse by Verse ഒരു ക്രിയാത്മക സഹായിയും പ്രചോദനവുമെന്ന് Googlep
കവിത എഴുതാൻ താൽപ്പര്യമുളളവർക്ക് https://sites.research.google/versebyverse/ ലിങ്ക് ഉപയോഗിക്കാം
Related Posts
Add A Comment