ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്ലെറ്റ് നോയിഡയിൽ സ്ഥാപിക്കാൻ IKEA
സ്വീഡിഷ് ഫർണിച്ചർ ബ്രാൻഡ് IKEA യുപി സർക്കാരുമായി ധാരണയിലെത്തിയിരുന്നു
5,000 കോടി രൂപയുടെ നിക്ഷേപമാണ് യുപിയിലെ വിവിധ നഗരങ്ങളിൽ നടപ്പാക്കുക
2025 ഓടെ പദ്ധതി പൂർത്തീകരിക്കാൻ 47,833 sq. metre സ്ഥലമാണ് അനുവദിച്ചിട്ടുളളത്
നോയിഡയിലെ പദ്ധതി 1,000 പേർക്ക് നേരിട്ടും 1,000 പേർക്ക് പരോക്ഷ ജോലിയും ലഭ്യമാക്കും
500 കോടി രൂപ മുതൽമുടക്കിൽ ലഖ്നൗ, ആഗ്ര, നോയിഡ സ്റ്റോറുകളായിരുന്നു ആദ്യ പദ്ധതി
2015 ലെ പദ്ധതി കൂടുതൽ വികസിപ്പിച്ചാണ് 5,000 കോടി രൂപയുടെ നിക്ഷേപമാക്കിയത്
ഒരു ഡസനോളം ഔട്ട്ലെറ്റുകളായിരിക്കും IKEA യുപിയിൽ ആരംഭിക്കുക
ഒരു സാധാരണ IKEA സ്റ്റോറിന് ശരാശരി 4,00,000 സ്ക്വയർ ഫീറ്റ് വലിപ്പമാണുളളത്
നഗരത്തിലെ സ്ഥലപരിമിതിയിൽ ചെറിയ സ്റ്റോറുകളും മാളുകളുമാണ് ലക്ഷ്യമിടുന്നത്
2018 ൽ ഹൈദരാബാദിലാണ് ഇന്ത്യയിലെ ആദ്യ ഔട്ട്ലെറ്റ് IKEA ആരംഭിച്ചത്
2030 ഓടെ 40 നഗരങ്ങളിലേക്ക് സ്റ്റോറുകൾ വ്യാപിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്
52 ഓളം രാജ്യങ്ങളിലായി 433 IKEA സ്റ്റോറുകളുണ്ട്