ലാബിൽ പ്രൊഡ്യൂസ് ചെയ്യുന്ന മാംസം വിൽക്കാൻ സിംഗപ്പൂരിൽ അനുമതി
ലോകത്തിൽ ആദ്യമായാണ് ഒരു രാജ്യം ലാബ് മീറ്റിന് അനുമതി നൽകുന്നത്
US സ്റ്റാർട്ടപ്പായ Eat Just ആണ് ലാബ് ചിക്കൻ നിർമിച്ചിരിക്കുന്നത്
50 ഡോളറാണ് മുൻപ് ലാബ് ചിക്കന് വിലയായി Eat Just നിശ്ചയിച്ചിരുന്നത്
പ്രീമിയം ചിക്കൻ റേറ്റിൽ സിംഗപ്പൂർ റെസ്റ്റോറന്റിൽ നൽകുമെന്ന് Eat Just പറയുന്നു
മൃഗങ്ങളുടെ മസിൽ സെല്ലുകളിൽ നിന്ന് ലാബിൽ നിർമിക്കുന്നതാണ് ശുദ്ധമാംസം
കോശങ്ങളിൽ നിന്നെടുക്കുന്നതിനാൽ ലാബ് മീറ്റിന് ഉൽപാദനച്ചിലവ് ഉയർന്നതാണ്
ഉപഭോക്താക്കൾ ആരോഗ്യ തല്പരരായതോടെ മാംസ ബദൽ വർദ്ധിച്ചിരിക്കുന്നു
മൃഗക്ഷേമം, പരിസ്ഥിതി സ്നേഹം ഇവയും ശുദ്ധ മാംസത്തിന് സാധ്യത കൂട്ടി
ബദൽ മാംസ വിപണി 2029ൽ 140 ബില്യൺ ഡോളറാകുമെന്ന് Barclays കണക്കാക്കുന്നു
ലോകത്തിൽ രണ്ട് ഡസനിലധികം സ്ഥാപനങ്ങൾ ലാബ് ഫിഷ്, ബീഫ്, ചിക്കൻ പരീക്ഷണങ്ങളിലാണ്
Beyond Meat, Impossible Foods എന്നിവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണ്
Related Posts
Add A Comment