ഇലക്ട്രിക് വെഹിക്കിൾ പ്രൊഡക്റ്റ് ശക്തമാക്കാൻ 2000 പേരെ നിയമിക്കാൻ Ola. ഇന്ത്യയിലും വിദേശത്തുമായാണ് 2000 പേരെ പുതിയതായി നിയമിക്കുന്നത്. പ്രൊഡക്ട് ഡവലപ്പ്മെന്റ്, മാനുഫാക്ചറിംഗ്, ഡിസൈൻ, മാർക്കറ്റിംഗ് എന്നിവയിലാകും നിയമനം. EV നിർമാണത്തിൽ വൈദഗ്ധ്യവും പരിചയവുമുളളവരെയാണ് കമ്പനി തേടുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹന നിർമാണ ശേഷി കൂട്ടും. ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയിടുന്നു. 2 ദശലക്ഷം യൂണിറ്റ് പ്രതിവർഷ ശേഷിയുളള ഇ- സ്കൂട്ടർ നിർമാണ പ്ലാന്റാണ് ലക്ഷ്യം. ഡച്ച് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ Etergo BV സ്റ്റാർട്ടപ്പിനെ Ola ഏറ്റെടുത്തിരുന്നു. Etergoയുടെ App Scooterൽ‌ പരിഷ്കാരങ്ങൾ നൽകിയാണ് Ola ഇ-സ്കൂട്ടർ പുറത്തിറക്കുക. Ola Play, ഇന്ത്യൻ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എന്നിവ ഇ-സ്കൂട്ടറിലുണ്ടാകും. ജപ്പാന്റെ SoftBank ഇൻവെസ്റ്റ് ചെയ്ത ബംഗളുരു ആസ്ഥാനമായ കമ്പനിയാണ് Ola Cabs. മൊബിലിറ്റി, EV, ഫൈനാൻഷ്യൽ സർവീസസ് എന്നിവയിൽ നാലായിരത്തോളം ജീവനക്കാരുണ്ട്.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version