രാജ്യത്ത് വ്യാവസായിക ഉൽപാദനത്തിൽ വളർച്ച രേഖപ്പെടുത്തി
ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ സൂചിക ഒക്ടോബറിൽ 3.6% ഉയർന്നു
എട്ട് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണിത്
മാനുഫാക്ചറിംഗ് സെക്ടർ മുൻപുണ്ടായിരുന്നതിൽ നിന്നും 3.5% ഉയർന്നു
വൈദ്യുതി മേഖലയിൽ 11.2% വളർച്ചയാണ് രേഖപ്പെടുത്തിയത്
ഉത്സവകാല വിപണിയിലെ മുന്നേറ്റം കൺസ്യൂമർ ഡ്യൂറബിൾസിൽ 17.6% നേട്ടമായി
കൺസ്യൂമർ നോൺ ഡ്യൂറബിൾസിൽ 7.5% മുന്നേറ്റമാണ് ഒക്ടോബറിൽ പ്രകടമായത്
ക്യാപിറ്റൽ ഗുഡ്സ് സെക്ടർ 21 മാസത്തിന് ശേഷം 3.3% വളർച്ച രേഖപ്പെടുത്തി
സെപ്തംബറിൽ 0.5 ശതമാനം മാത്രമായിരുന്നു ഉൽപാദന സൂചികയിലെ നേട്ടം
ഏപ്രിൽ മുതൽ ഒക്ടോബർ വരെ IIP 17.5% ആണ് താഴേക്ക് പോയത്
National Statistical Office ആണ് Industrial Production Index ഡാറ്റ പുറത്തു വിട്ടത്
ഫാക്ടറികൾ, ഖനികൾ, യൂട്ടിലിറ്റികൾ എന്നിവയുടെ ഉൽപാദന സൂചികയാണിത്
കോവിഡ് മാന്ദ്യത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവായി ഇതിനെ കണക്കാക്കുന്നു
Related Posts
Add A Comment