സ്ത്രീകൾക്കതിരായ സൈബർ കുറ്റകൃത്യങ്ങൾ 300% കൂടിയതായി എഡിജിപി മനോജ് എബ്രഹാം ഐപിഎസ്. അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്റേയും വേൾഡ് ലേണിംഗിന്റേയും ചാനൽ അയാം ഡോട്ട് കോമിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഷീ പവർ വെർച്വൽ ഹാക്കത്തോണിലാണ് സൈബർ കുറ്റകൃത്യങ്ങൾ ഇത്രയധികം വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സൈബർ ഹൈജീൻ പാലിക്കേണ്ട സമയമാണിതെന്നും, സ്ത്രീകളും കുട്ടികളും സൈബർ ഉപയോഗങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.