ക്ലീൻ എനർജി, പവർ സെക്ടറിൽ കേന്ദ്രം പ്രൊഡക്ഷൻ സോൺ തുടങ്ങുന്നു
മൂന്ന് വലിയ ഉൽപാദന മേഖലകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതി
വൈദ്യുതി ഉൽപാദനം, വിതരണം, ട്രാൻസ്മിഷൻ ഇവയിൽ കമ്പനികളെ ആകർഷിക്കും
ആകർഷകമായ വിലയിൽ ഭൂമി, വൈദ്യുതി തുടങ്ങിയവയാണ് കമ്പനികൾക്ക് ഓഫർ
500 കോടി രൂപയാണ് കേന്ദ്രം ഓരോ സോണുകൾക്കായും വകയിരുത്തിയിരിക്കുന്നത്
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം ആനുകൂല്യവും ലഭിക്കും
ചൈനീസ് പവർ എക്യുപ്മെന്റുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം
പവർ സപ്ലൈ സിസ്റ്റത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ രാജ്യത്തെ മുഴുവൻ ബാധിക്കും
പവർ എക്യുപ്മെന്റ്, ടെക്നോളജി ഇവ ഇന്ത്യയിൽ നിർമിക്കാൻ ലക്ഷ്യം
തീര, മലയോര സംസ്ഥാനം, പര്യാപ്തമായ ഭൂമിയുളള സംസ്ഥാനം ഇവയിലാകും സോണുകൾ
ഈ സോണുകളിൽ ഉല്പാദിപ്പിക്കേണ്ട എക്യുപ്മെന്റ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്
20,000 കോടി രൂപയുടെ ചൈനീസ് പവർ എക്യുപ്മെന്റ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്
2018-19 ൽ ഇന്ത്യ 2.16 ബില്യൺ ഡോളർ വരുന്ന പവർ എക്യുപ്മെന്റ് ഇറക്കുമതി ചെയ്തു
അടുത്ത 3 വർഷത്തിനുളളിൽ പവർ എക്യുപ്മെന്റ് എല്ലാം ഇന്ത്യയിൽ നിർമിക്കുക ലക്ഷ്യം
Related Posts
Add A Comment