കൊറോണ വൈറസ് ലോകമാകെ സർവ്വ മനുഷ്യരുടേയും ജീവിതത്തേയും ശീലങ്ങളേയും ഓൺലൈനിലാക്കി. അതിന്റെ ഏറ്റവും വലിയ ലക്ഷണമാണ് ഇ-ഫാർമസിയുടെ വളർച്ച. കോവിഡിൽ ഉപഭോക്താക്കൾ ഓൺലൈൻ ഫാർമസിയിലേക്ക് തിരിഞ്ഞതോടെ ഈ മേഖല വലിയ ബ്രാൻഡുകളുടെയും നിക്ഷേപകരുടെയും ശ്രദ്ധാകേന്ദ്രമായി. 2020 ഇ-ഫാർമസിക്ക് വളർച്ചയുടെ വർഷമായി. ഇന്ത്യയിലെ ബിസിനസ് ടൈക്കൂണുകൾ ഇ-ഫാർമസി സെക്ടറിൽ നിക്ഷേപം നടത്തിയതോടെ മത്സരം മുറുകി. റിലയൻസ് ഇൻഡസ്ട്രീസ് ചെന്നൈ ആസ്ഥാനമായ ഇ-ഫാർമസി പ്ലാറ്റ്ഫോം NetMedsൽ കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കിയിരുന്നു. മറ്റൊരു ഇ-ഫാർമസി പ്ലാറ്റ്ഫോമായ1MG യിൽ നിക്ഷേപത്തിന് Tata Group പദ്ധതിയിടുന്നു. ഗ്ലോബൽ ഓൺലൈൻ റീട്ടെയിൽ ജയന്റായ ആമസോൺ അപ്പോളോ ഫാർമസിയിൽ വൻ നിക്ഷേപത്തിനൊരുങ്ങുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ 2021ലും വലിയ നിക്ഷേപങ്ങളും മാറ്റങ്ങളുമാണ് ഈ മേഖലയെ കാത്തിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
പ്രൈവറ്റ് ഇക്വിറ്റി-വെൻച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ കഴിഞ്ഞ നാലു വർഷം കൊണ്ട് രാജ്യത്തെ ഇ-ഫാർമസി സെക്ടർ 10 മടങ്ങ് വളർന്നു. വളർച്ചയുടെ ഒരു നീണ്ടപാത ഇ-ഫാർമസി സെക്ടറിനെ ഇനിയും കാത്തിരിക്കുന്നു. റൂറൽ മാർക്കറ്റ് അർബൻ വിപണിയേക്കാൾ വേഗത്തിൽ വളരുമെന്നാണ് കണക്കാക്കുന്നത്. നിലവാരമില്ലാത്ത മരുന്നുകളുടെ അപകട സാധ്യത കുറയ്ക്കുന്നതിനൊപ്പം, കിട്ടാൻ പ്രയാസമുളള മരുന്നുകൾ വേഗത്തിൽ ലഭിക്കാനും ഓൺലൈൻ ഫാർമസി സഹായിക്കുന്നു. ഇതെല്ലാം വളർച്ചയുടെ കാരണങ്ങളായി വിദഗ്ധർ വിലയിരുത്തുന്നു. പ്രീ-കോവിഡ് കാലത്ത് ഇ-കൊമേഴ്സിന് നേരെ മുഖം തിരിച്ചവർ പോലും കോവിഡ് എത്തിയതോടെ ഓൺലൈൻ ഫാർമസി ഉപഭോക്താക്കളായി മാറി. മിക്ക ഇ-ഫാർമ പ്ലാറ്റ്‌ഫോമുകളിലും 60-70 % മരുന്നുകളുടെ ഓർഡറും ക്രോണിക് പേഷ്യന്റ്സിനു വേണ്ടിയുളളതാണെന്ന് ഇൻഡസ്ട്രി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഫിക്കിയുടെ റിപ്പോർട്ട് അനുസരിച്ച് പ്രീ- കോവിഡിൽ 2020 സാമ്പത്തിക വർഷത്തിൽ 3.5 മില്യൺ കുടുംബങ്ങൾ ഇ-ഫാർമസി ഉപയോഗിച്ചിരുന്നു. എന്നാൽ കോവിഡിന് ശേഷം അത് 9 മില്യണിലേക്കെത്തി. എന്നാൽ ഫാർമ വിപണി തികച്ചും അസംഘടിതമാണെന്നതാണ് വസ്തുത. ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ചില വൻകിട റീട്ടെയിൽ ഫാർമസികളൊഴിച്ചാൽ തികച്ചും അസംഘടിതമായ മേഖല. അതുകൊണ്ടാണ് 2019 ൽ മെഡിസിൻ വിൽപ്പനയുടെ 99 ശതമാനവും ‘ഓഫ്-ലൈൻ’ ആയിരുന്നെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് തന്നെയാണ് ഓൺലൈൻ ഫാർമസിയുടെ വളർച്ചയുടെയും വികാസത്തിന്റെയും സൂചകമാകുന്നത്. RedSeer survey പറയുന്നത് 70% ഉപഭോക്താക്കളും കോവിഡിന് ശേഷവും ഇ-ഫാർമസി ഉപയോഗിക്കാൻ സന്നദ്ധരാണ്. അതുകൊണ്ട് റിലയൻസും ആമസോണും പോലെ വൻകിട ഇ-കൊമേഴ്സ് ജയന്റുകൾ വരുന്നത് ഓൺലൈൻ ഫാർമസിയെ ഉപഭോക്തൃ കേന്ദ്രീകൃതമായ മറ്റൊരു തലത്തിലേക്ക് പറിച്ചു നടുമെന്ന് കരുതപ്പെടുന്നു. മരുന്നുകളുടെ ഡെലിവറിക്കുമപ്പുറം സ്റ്റാർട്ടപ്പുകൾക്ക് ശ്രദ്ധ