നമ്മുടെ സ്ത്രീ സമൂഹം നേരിടുന്ന ക്രിറ്റിക്കലായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സൗത്ത് ഇന്ത്യ ഫോക്കസ് ചെയ്ത് സംഘടിപ്പിച്ച SHE POWER വിർച്വൽ സമ്മിറ്റിലും ഹാക്കത്തണിലും പതിനായിരക്കണക്കിന് സ്ത്രീ സംരംഭകരും ഫൗണ്ടേഴ്സും ഡിജിറ്റലി പങ്കാളികളായി. റീ സ്ക്കില്ലിംഗ് സെഗ്മെന്റിൽ സ്ത്രീകളുടെ കരിയർ അഡ്വാൻസ്മെന്റ് പ്ലാറ്റ്ഫോമായ star in me ഹാക്കത്തണിൽ വിജയികളായി.
റീയൂസബിൾ സാനിറ്ററി നാപ്കിൻ സൊല്യൂഷൻ അവതരിപ്പിച്ച Karma എന്ന സ്റ്റാർട്ടപ് ഫസറ്റ് റണ്ണറപ്സും, സ്മാർട്ട് നാപ്കിൻ ഇൻസിനറേറ്റർ പിച്ച് ചെയ്ത എക്കോ റിച്ച് ടെക്നോളജീസ് സെക്കന്റ് റണ്ണറപ്പുമായി.
ഫിസാറ്റിലെ PinkPal എന്ന വിദ്യാർത്ഥിനികളുടെ സംഘം അവതരിപ്പിച്ച വിമൻ സെക്യൂരിറ്റി സിസ്റ്റം ജൂറിയുടെ പ്രത്യേക പരാമർശം നേടി. സ്റ്റാർട്ടപ് ഇന്ത്യ ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് ഖുശ്ബു വർമ്മയാണ് വിന്നേഴ്സിനെ പ്രഖ്യാപിച്ചത്.
ബൈറ്റ്സ്
ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും , ഇൻകുബേഷൻ മെന്ററിംഗ് സപ്പോർട്ടും വിജയികൾക്ക് ലഭിക്കും. മാത്രമല്ല, ഗവൺമെന്റ് കോർപ്പറേറ്റ് മേഖലയിലേക്കുള്ള ബിസിനസ്കണക്റ്റും ഈ മികച്ച ടെക്നോളജി സ്റ്റാർട്ടപ്പുകളെ കാത്തിരിക്കുന്നു.
TiE Bangalore, Executive Director – Vijetha Shastry, ECD Ventures-Managing Partner- Dibya Prakash, National Institute of Technology Calicutലെ Technology Business Incubator – CEO Preethi Manniledam എിന്നവർ ജൂറി അംഗളായ പാനലും കേരള സ്റ്റാർട്ടപ്എ മിഷൻ പ്രതിനിധികളുമാണ് വിജയികളെ കണ്ടെത്തിയത്.
കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ നടന്ന വെര്ച്വൽ ഹാക്കത്തണിൽ 100ലധികം ടെക്നോളജി സൊല്യൂഷനുകളാണ് മാറ്റുരച്ചത്. വിമെൻ റീസ്ക്കില്ലിംഗ് ആഫ്റ്റർ കോവിഡ്, വിമെൻ സേഫ്റ്റി, വിമെൻ ഹൈജീൻ എന്നീ മേഖലകളിലെ ഇന്നവേറ്റീവായ ടെക്മോളജി സൈല്യൂഷനുകളാണ് ഷീ പവർ ഹാക്കത്തണിലേക്ക് ക്ഷണിച്ചത്. അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്റെയും വേൾഡ് ലേണിംഗിന്റേയും സഹകരണത്തോടെയാണ് ഷീ പവർ വെർച്വൽ ഹാക്കത്തണും സമ്മിറ്റും സംഘടിപ്പിച്ചത്. കേരള സ്റ്റാർട്ടപ് മിഷനായിരുന്നു ഹാക്കൺ നിയന്തിച്ചത്.