160 മില്യൺ ഡോളർ ഫണ്ടിംഗ് നേടി Zenoti യൂണികോൺ ക്ലബിലേക്ക്
ഹൈദരാബാദ് ആസ്ഥാനമായ SaaS കമ്പനിയാണ് Zenoti
Advent International നയിച്ച Series D റൗണ്ടിലാണ് ഫണ്ടിംഗ് നേടിയത്
1 ബില്യൺ ഡോളർ വാല്യുവേഷൻ Zenoti നേടിയിരുന്നു
യൂറോപ്യൻ, തെക്കേ അമേരിക്കൻ വിപണികളിൽ ബിസിനസ്സ് വിപുലീകരിക്കും
2010ൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ManageMySpa എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്
50 രാജ്യങ്ങളിലായി ആയിരത്തോളം സ്പാ, സലൂൺ ബ്രാൻഡുകൾക്ക് സർവീസ് നൽകി
2014ലാണ് വാഷിംഗ്ടൺ ആസ്ഥാനമാക്കി പ്രവർത്തനം വ്യാപിപ്പിച്ചത്
അപ്പോയിന്റ്മെന്റിനും പോയിന്റ് ഓഫ് സെയിലിനും സർവീസ് നൽകുന്നു
ഇന്റഗ്രേറ്റഡ് കസ്റ്റമർ റിലേഷൻ മാനേജ്മെന്റ്, ബിൽട്ട് ഇൻ മാർക്കറ്റിംഗ് എന്നിവയുണ്ട്
ആഗോളതലത്തിൽ 12,000 ത്തോളം ഓഫ് ലൈൻ സ്റ്റോറുകൾ Zenoti ഡിജിറ്റൈസ് ചെയ്തു
ഫിസിക്കൽ തെറാപ്പി, ഫിറ്റ്നസ്, പെറ്റ് സ്പാ എന്നിവയിലേക്കും ഭാവിയിൽ കമ്പനി കടക്കും
Zenotiയുടെ ആകെ വരുമാനത്തിന്റെ 60% യുഎസ് വിപണിയിൽ നിന്നാണ്
സ്റ്റാർട്ടപ്പിന്റെ ഇന്ത്യയിലെ ഓഫീസിൽ 400 ഓളം ജീവനക്കാരാണുളളത്
അധികം വൈകാതെ IPO ലിസ്റ്റിംഗിനും കമ്പനി പദ്ധതിയിടുന്നു