ഇന്ത്യൻ സൈബർ സെക്യുരിറ്റി സ്റ്റാർട്ടപ്പുകളുടെ വരുമാനം 2020ൽ ഇരട്ടിയായി
2018ലെ 47 കോടി ഡോളറിൽ നിന്ന് 2020 ൽ ഒരു 100 കോടി ഡോളറായി റവന്യൂ
സൈബർ സെക്യുരിറ്റി പ്രൊഡക്ട് സ്റ്റാർട്ടപ്പുകളുടെ എണ്ണം 225 ആയി ഉയർന്നു
2018ൽ 175 സൈബർ സെക്യുരിറ്റി പ്രൊഡക്ട് സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നത്
ഡാറ്റ സെക്യുരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടേതാണ് പുതിയ റിപ്പോർട്ട്
സ്റ്റാർട്ടപ്പുകളുടെ വരുമാനത്തിന്റെ 63% ഇന്ത്യയിലും 16% നോർത്ത് അമേരിക്കയിലുമാണ്
ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്, IT എന്നിവയാണ് പ്രധാന റെവന്യു
ഹെൽത്ത് കെയർ, ഇ-കൊമേഴ്സ്, മാനുഫാക്ചറിംഗ് ഇവയിലും വളർച്ച ശക്തമാണ്
സൈബർ സെക്യുരിറ്റി സ്റ്റാർട്ടപ്പുകളിൽ 24% ആഗോളതലത്തിലും വളർച്ച നേടിയിട്ടുണ്ട്
യുഎസ്, ഓസ്ട്രേലിയ, സിംഗപ്പൂർ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് സാന്നിധ്യം
ഈ സ്റ്റാർട്ടപ്പുകൾക്കുള്ള 78% ഫണ്ടിംഗും ആഭ്യന്തര നിക്ഷേപകരിൽ നിന്നാണ്
യുഎസ് നിക്ഷേപകരിൽ നിന്നാണ് 22% ഫണ്ടിംഗ് ലഭിക്കുന്നത്
സ്റ്റാർട്ടപ്പുകളിൽ 78% ക്ലൗഡ് പ്രൊഡക്ടും 63% ആർട്ടിഫിഷ്യൽ ഇന്റലിജൻസുമാണ്
ബെംഗളൂരു, ഡൽഹി, മുംബൈ,ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സ്റ്റാർട്ടപ്പുകളധികവും
Related Posts
Add A Comment