Elon Musk ധനികനായതിന് പിന്നിലെ കാരണമെന്ത് ? സംരംഭകർ അറിഞ്ഞിരിക്കണം ഇത്

ലോകത്തിലെ ഏറ്റവും മിടുക്കനും ധനികനും ശക്തനുമായ സംരംഭകനാണ് ഇലോൺ മസ്‌ക്. അതിലേറെ ചിലപ്പോഴെങ്കിലും മസ്കിന്റെ വന്യമായ ഐഡിയകൾ ലോകത്തെ അത്ഭുതപ്പെടുത്തിിട്ടുണ്ട്. 49-ാം വയസ്സിൽ നാല് മൾട്ടി ബില്യൺ കമ്പനികളെ നയിക്കുക. അതും നാല് വ്യത്യസ്ത മേഖലകളിൽ… എയറോസ്പേസ്, എനർജി, ട്രാൻസ്പോർട്ടേഷൻ, സോഫ്റ്റ് വെയർ. ഇതെങ്ങനെ സാധ്യമാകുന്നു?

സ്‌പേസ് എക്‌സ്, ടെസ്‌ല, ബോറിംഗ് കമ്പനി,ന്യൂറാലിങ്ക് എന്നിവയുടെ പിന്നിലെ സൂത്രധാരനായ മസ്ക്  ഒരു കഠിനാധ്വാനിയാണ്. പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുമ്പോൾ ആപ്റ്റിറ്റ്യൂഡ് എന്നതിനെ കുറിച്ച് മസ്ക് ചിന്തിക്കാറില്ല, സ്വയം തന്റെ അഭിരുചിയെ വിലയിരുത്താറില്ല. പകരം പാഷനാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് പൊതുവെ ബിസിനസ് വിദഗ്ധർ വിലയിരുത്താറുണ്ട്. പ്രോജക്ടുകൾക്കും സംരംഭങ്ങൾക്കുമായി ആഴ്ചയിൽ 85 മണിക്കൂറാണ് മസ്ക് ജോലിയെടുക്കുന്നത്.

ഒരു സംരംഭകൻ തന്റെ ആഗ്രഹങ്ങളെ പിന്തുടരുമ്പോൾ മസ്കിനെ പോലെ പാഷനേറ്റ് ആകേണ്ടത് അവശ്യമാണ്. വിവിധ മേഖലകളെ കുറിച്ച് പഠിക്കുന്നത് ഇന്നവേഷന് കൂടുതൽ സഹായമാകുമെന്ന് മസ്ക് തെളിയിക്കുന്നു. വിജയിക്കാൻ ഏതെങ്കിലും ഒരു മേഖലയിൽ വിദഗ്ധനാകണമെന്നോ പണ്ഡിതനാകണമെന്നോ ഇല്ലെന്ന് മസ്ക് തെളിയിക്കുന്നു. പകരം ഒരു “expert generalist” ആയാൽ മതിയെന്ന് മസ്ക് തെളിയിക്കുന്നു.

അറിവിന്റെ കാര്യത്തിൽ മസ്കിന് സെമാന്റിക് ട്രീ അപ്രോച്ചാണ്. അറിവിനെ ഒരു സെമാന്റിക് ട്രീ ആയി കാണുക. അടിസ്ഥാനപരമായ കാര്യങ്ങൾ ആദ്യം മനസ്സിലാക്കി വേണം ഒരു വിഷയത്തിൽ എല്ലാ വശവും അറിയാനെന്ന് സെമാന്റിക് ട്രീ അപ്രോച്ച് പറയുന്നു.  ചെറുപ്പം മുതൽ ഉണ്ടായിരുന്ന വായനാശീലം ഇതിന് മസ്കിന് സഹായകമായി. മസ്കിന്റെ വായനാ വിഷയങ്ങൾക്ക് പരിധികളില്ലായിരുന്നു. എല്ലാ മേഖലകളും കുറിച്ച് വായിച്ചു. ഏതെങ്കിലും ഒന്നിലേക്ക് മാത്രമായി കേന്ദ്രീകരിച്ചില്ല. വിവിധ മേഖലകളെ കുറിച്ച് അറിയുകയും ആ അറിവ് ആശയങ്ങളാക്കുകയും ആ ആശയങ്ങളെ പുതിയ രീതിയിൽ പരീക്ഷിക്കുകയും ചെയ്യുകയാണ് ഇലോൺ മസ്ക് ചെയ്യുന്നത്.

സെമാന്റിക് ട്രീ അപ്രോച്ചിൽ നാല് സ്റ്റെപ്പുകൾ  പരീക്ഷിക്കുക.  Identify your subject -നിങ്ങളുടെ വിഷയം ഏതെന്ന് തിരിച്ചറിയുക. വിശകലനം നടത്തുക. Take notes- വായിച്ചു മനസ്സിലാക്കുന്നവ കുറിച്ചെടുക്കുക. Broaden your scope-അടിസ്ഥാനപരമായ കാര്യങ്ങളറിഞ്ഞാൽ അഡീഷണലായി വേണ്ടവയ്ക്ക് കൂടുതൽ റഫറൻസ് നടത്തുക. Test yourself- അടിസ്ഥാന പരമായ വിവരം നേടിയാൽ അത് സ്വയം പരീക്ഷിക്കുക. തിയററ്റിക്കലായും പ്രാക്ടിക്കളായും പരീക്ഷണം നടത്താം.
വിവിധ മേഖലകളെ കുറിച്ചുളള അറിവ് പ്രൊഫഷണൽ മേഖലയിൽ മാത്രമല്ല വ്യക്തിപരമായും ഗുണം ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്നോളജി, ഫിസിക്സ്, എഞ്ചിനീയറിംഗ് എന്നിവയിൽ പഠിച്ച അടിസ്ഥാന തത്വങ്ങൾ പ്രത്യേക മേഖലകളായി പുനർനിർമ്മിക്കുകയാണ് മസ്ക് ചെയ്തത്. എയ്റോസ്പേസിൽ സാധാരണ എല്ലാവരും ചെയ്യുന്നത് ചെയ്യാതെ സ്പേസ് എക്സ് എന്ന കമ്പനി രൂപീകരിച്ചു. ടെസ്ലയിൽ സെൽഫ് ഡ്രൈവിംഗ് കാറുകൾ പരീക്ഷിച്ചു. ഹൈപ്പർലൂപ്പ് മറ്റൊരു പരീക്ഷണമായിരുന്നു. ഇതെല്ലാമാണ് വൈവിധ്യവത്കരണം.
ഇങ്ങനെയെല്ലാമാണ് ഇലോൺ മസ്ക് ഒരു എക്സ്പേർട്ട് ജനറലിസ്റ്റ് ആയത്. മാജിക്കല്ല സമകാലീനരേയും ബിസിനസ് ലോകത്തെ വമ്പന്മാ‍രെയും മലർത്തിയടിച്ച് മുന്നേറാൻ ഇലോൺ മസ്കിനെ സഹായിച്ചത് ഈ സൂപ്പർ knowledge ആണ്.  പുതിയ യുഗത്തിൽ ഒരു സംരംഭകൻ തീർച്ചയായും എക്സ്പേർട്ട് ജനറലിസ്റ്റ് തന്നെയാകണമെന്ന് മസ്കിന്റെ ജീവിതം അടിവരയിടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version