Startups

പ്രതീക്ഷയോടെ സ്റ്റാർട്ടപ് ലോകം 2021ലേക്ക് ,2020 സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും എങ്ങിനെ?

2020, ഒറ്റരാത്രികൊണ്ട്, കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച വർഷ.. ലോകമെമ്പാടും വൻ കോർപ്പറേറ്റുകൾ പോലും സ്തംഭിച്ച ദിനങ്ങൾ. കോടിക്കണക്കിന് ആളുകളുടെ ജീവിതവും ആയിരക്കണക്കിന് സംരംഭകരുടെ ഭാവിയും ഇരുട്ടിലായി.  രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇതാദ്യമായി സപ്ലൈയും ഡിമാൻഡും ഒരുപോലെ തകർന്നടിഞ്ഞു സമയം. എല്ലായിടത്തും നിരാശയുടെ നിഴൽ വീണു. എന്നാൽ ആദ്യത്തെ തിരിച്ചടിക്ക് ശേഷം കോവിഡിനെ അതിജീവിക്കുന്ന കഥകളുമായി ബിസിനസ് ലോകം പതിയെ ഉണർന്നെഴുന്നേറ്റു. 2020ൽ രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഒന്നു പരിശോധിക്കാം. ഒരു ക്വിക്ക് റീക്യാപ്പ്

ലോക്ക്ഡൗൺ സമയത്ത് ബിസിനസ് ടു കസ്റ്റമർ സെഗ്മെന്റുകളായ എഡ്യുടെക്, ഗ്രോസറി, ഹെൽത്ത് കെയർ, ഫുഡ് ടെക് എന്നിവ ആപത്തിനെ അവസരമാക്കി. 2020 ൽ 1.7 ബില്യൺ ഡോളറാണ് എഡ്യുടെക് സെഗ്മെന്റ് നേടിയത്. ഫുഡ് ഡെലിവറി സെഗ്മെന്റിന് 1.4 ബില്യൺ ഡോളർ ലഭിച്ചു. ഡിജിറ്റൽ വാലറ്റ് വിഭാഗത്തിൽ PhonePe, MobiKwik, റിയൽ മണി ഗെയിമിംഗ് പ്ലാറ്റ്ഫോമുകളായ MPL, WinZO, ഓൺലൈൻ റെസ്റ്റോറന്റുകളായ Biryani By Kilo, Box8,  ഇ-കൊമേഴ്‌സ് ലോജിസ്റ്റിക് കമ്പനികളിൽ  XpressBees, Vinculum Solutions എന്നിവയെല്ലാം കോവിഡ് കാലത്ത്  നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

Tracxn ഡാറ്റ അനുസരിച്ച് Venture capital, investors, private equity players, corporates, accelerators, angel investors ഉൾപ്പെടെയുളളവർ  ചേർന്ന് ഈ വർഷം 11.4 ബില്യൺ ഡോളർ നിക്ഷേപിച്ചു. ഈ ദശകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വാർഷിക ഇടപാട് മൂല്യം ആണിത്. 2020 ലെ നിക്ഷേപങ്ങൾക്ക് തുടക്കമിട്ടത് 800 മില്യൺ ഡോളർ സമാഹരിച്ച Byju’s, 700 മില്യൺ ഡോളർ നേടിയ വാൾമാർട്ടിന്റെ PhonePe എന്നിവയാണ്. ഒന്നിലധികം റൗണ്ടുകളിലായി 660 ദശലക്ഷം ഡോളർ  Zomato യും സമാഹരിച്ചു. Sequoia, Chiratae Ventures, IvyCap Ventures എന്നിവ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഇന്നവേറ്റർ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

യൂണികോണിലേക്ക് പുതിയ സ്റ്റാർട്ടപ്പുകൾ വന്ന കാഴ്ചയും കൊറോണയ്ക്കിടെ കണ്ടു. ആകെ 12 ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ് 2020ൽ യൂണികോൺ പദവിയിലേക്കുയർന്നത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ യൂണികോണുകളാണിത്. ഇതോടെ യൂണികോൺ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ എണ്ണം 42 ആയി. Unacademy, Pine Labs, FirstCry, Zenoti, Nykaa, Postman, Zerodha, Razorpay, Cars24, Dailyhunt, Glance,Nxtra Data എന്നിവ ഈ വർഷം ഒരു ബില്യൺ ഡോളർ മറികടന്ന് യൂണികോൺ ആയി.

സ്റ്റാർട്ടപ്പുകളിലെ മെഗാ ഫണ്ടിംഗ് ഡീലുകളും ഈ സമയം നടന്നു. 2020ൽ നവംബർ വരെ 905 ഡീലുകളിലായി 10.6 ബില്യൺ ഡോളർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമായെത്തി.  മികച്ച 10 ഡീലുകൾ  നോക്കിയാൽ 2020 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ച മൊത്തം മൂലധനത്തിന്റെ 38% അവ നേടിയിട്ടുണ്ട്. 2020 ൽ ഫണ്ടിംഗ് തുക ഇടിഞ്ഞു, അതേസമയം മൊത്തം ഇടപാടിന്റെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻതോതിൽ ഉയർന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ 2020 ലെ മൂന്നാം ക്വാർട്ടറിൽ ഫണ്ടിംഗ് വേഗത കുതിച്ചു കയറുകയായിരുന്നു.

2020 ലെ ക്വാർട്ടർ മൂന്നിൽ മെർജിംഗ് ആൻഡ് അക്വിസിഷൻ 79% ഉയർന്നു, 2020 ൽ ഇത് ശരാശരി 23% വളർച്ച നേടി. കഴിഞ്ഞ വർഷം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം 111 മെർജിംഗ് ആൻഡ് അക്വിസിഷൻ ഡീലുകൾ കണ്ടു.  മെർജിംഗ് ആന്റ് അക്വിസിഷൻ കണക്കിലെടുക്കുമ്പോൾ ഏറ്റവും വലിയ ഇന്ത്യൻ സ്റ്റാർട്ടപ്പ് അക്വിസിഷനാണ് റിലയൻസ് റീട്ടെയിൽ‌ അർബൻ ലാഡർ സ്റ്റാർട്ടപ്പിനെ ഏറ്റെടുത്തുകൊണ്ട് നടത്തിയത്. ബിസിനസ് ലോകത്ത് വൻ വാർത്തയായ ഈ ഏറ്റെടുക്കലിൽ അർബൻ ലാഡറിന് ലഭിച്ചത് 182 കോടി രൂപയാണ്. ഈ വർഷം തന്നെ BYJU’S,  മുംബൈ ആസ്ഥാനമായുള്ള ഓൺലൈൻ കോഡിംഗ് പ്ലാറ്റ്ഫോം WhiteHatJrനെ 300 മില്ല്യൺ ഡോളറിന് ഏറ്റെടുത്തു.  ഇത് ഇന്ത്യൻ എഡ്യുടെക് മേഖലയിലെ ഏറ്റവും വലിയ മെർജർ ആന്റ് അക്ലിസിഷനായി.

വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് വെളിപ്പെടുത്താത്ത തുകയ്ക്ക് ബെംഗളൂരു ആസ്ഥാനമായുള്ള മൊബൈൽ ഗെയിമിംഗ് സ്റ്റാർട്ടപ്പ് Mecha Mocha സ്വന്തമാക്കി. ഇ- ഫാർമസി സ്റ്റാർട്ടപ്പ് Netmeds സ്വന്തമാക്കി റിലയൻസ് ഓൺലൈൻ മെഡിസിൻ ഡെലിവറി വിപണിയിൽ പ്രവേശിച്ചു. കോവിഡ് പല ബിസിനസ്സുകളെയും ഡിജിറ്റൽ ബി 2 ബി സൊല്യൂഷൻസ് സ്വീകരിക്കാൻ പ്രേരിപ്പിച്ചു. enterprise tech 2020 മൂന്നാം ക്വാർട്ടറിലെ ടോപ് പെർഫോമിംഗ് സെക്ടറായി. Enterprise tech, media – entertainment എന്നിവ സീഡ് ഫണ്ടിംഗിലൂടെ Q3 യിൽ മികച്ച പ്രകടനം നടത്തി.

TikTok, PUBG എന്നിവയുൾപ്പെടെ 220 ഓളം ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിച്ചതും, ഈ നിരോധനം നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഗുണം ചെയ്തതും 2020 കണ്ടും.  മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകളായ Chingari, Roposo, Mitron, Bolo Indya, Trell and MX TakaTak  എന്നിവയെല്ലാം ഈ രീതിയിൽ ഉപയോക്താക്കളിലേക്കെത്തി. പബ്ജിക്ക് ഇന്ത്യൻ ബദൽ ആയെത്തിയത് FAUG ആയിരുന്നു.

ഇങ്ങനെ സമസ്ത മേഖലകളേയും കോവിഡ്-19 മാന്ദ്യത്തിലാക്കിയപ്പോഴും  സാഹചര്യത്തിനനുസരിച്ച് നൂതന മാറ്റങ്ങളിലേക്ക് സ്റ്റാർട്ടപ്പ് ലോകം കോവിഡ് കാലത്ത് നടന്നു തുടങ്ങി കാഴ്ചയോടെയും പ്രതീക്ഷയോടെയുമാണ് സ്റ്റാർട്ടപ് ലോകം 2021ലേക്ക് കടക്കുന്നത്

Leave a Reply

Back to top button