2023 ഓടെ ജപ്പാൻ Wooden Satellites ബഹിരാകാശത്തെത്തിക്കും
സ്പേസ് ജങ്ക് ബഹിരാകാശത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നീക്കം
ബഹിരാകാശത്ത് ഉപയോഗശൂന്യവും ദോഷകരവുമായ വസ്തുക്കൾ കുറയ്ക്കുകയാണ് ലക്ഷ്യം
തടി ഉപഗ്രഹങ്ങളെന്ന ആശയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് Kyoto യൂണിവേഴ്സിറ്റിയാണ്
ഫോറസ്ട്രി കമ്പനി Sumitomo Forestryയുമായി ചേർന്നായിരിക്കും ഉപഗ്രഹ നിർമാണം
വിവിധ മരങ്ങൾ ഭൂമിയിലെ ഏറ്റവും കഠിന കാലാവസ്ഥയെ അതിജീവിക്കുന്നത് നിരീക്ഷിക്കും
താപനില, സൂര്യപ്രകാശം ഇവയെ പ്രതിരോധിക്കുന്ന മരം കണ്ടെത്തുവാനാണ് ശ്രമം
തടി ഉപഗ്രഹം ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ പൂർണമായും കത്തി നശിക്കുന്നു
മെറ്റൽ സാറ്റലൈറ്റുകൾ ഉണ്ടാക്കുന്ന ദോഷകരമായ അവശിഷ്ടങ്ങൾ ഇവയ്ക്കുണ്ടാകില്ല
അവശിഷ്ടങ്ങളില്ലാത്തതിനാൽ സ്പേസ് ജങ്കിന്റെ അളവ് വലിയ തോതിൽ കുറയ്ക്കാനാകും
സ്പേസ് ജങ്ക് കൂടുതലാകുന്നത് പാരിസ്ഥിതിക ആപത്താണെന്ന് ആശങ്കയുയരുന്നുണ്ട്
ഒരു സെന്റിമീറ്ററിലധികം വലുപ്പമുളള 760,000 വസ്തുക്കൾ ഭ്രമണപഥത്തിലുണ്ടെന്നാണ് കണക്ക്
6000 സാറ്റലൈറ്റുകൾ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടെന്ന് World Economic Forum
എന്നാൽ അവയിൽ 60% പ്രവർത്തനരഹിതമായി സ്പേസ് ജങ്കായി മാറിയിരിക്കുന്നു
2028 ആകുമ്പോഴേക്കും 15,000 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ
കൂടുതൽ സ്പേസ്ക്രാഫ്റ്റ്, സാറ്റലൈറ്റ് ഇവ വിക്ഷേപിക്കുന്നതിനാൽ സ്പേസ് ജങ്ക് കൂടുതലാകും
22,300 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന സ്‌പേസ് ജങ്കിന് പ്രഹരശേഷി കൂടുതലാണ്
ഒരു പരിധി കവിഞ്ഞാൽ സ്പേസ് ജങ്ക് ഭൂമിയിൽ പതിക്കാനുളള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു
ബഹിരാകാശ വിദഗ്ധരും ഗവേഷകരും സ്പേസ് ജങ്ക് നീക്കംചെയ്യാനും കുറയ്ക്കാനുമുള്ള ശ്രമത്തിലാണ്