Fiat Chrysler Automobiles ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപിക്കുന്നു
SUV പ്രാദേശീകമായി നിർമിച്ച് പുറത്തിറക്കാനാണ് നിക്ഷേപം നടത്തുന്നത്
Jeep Wrangler, Jeep Cherokee വാഹനങ്ങളുടെ പ്രാദേശിക അസംബ്ലിംഗും ലക്ഷ്യമിടുന്നു
അടുത്ത രണ്ട് വർഷത്തിനുള്ളിൽ Jeep ബ്രാൻഡിന് കീഴിൽ നാല് SUV വിപണിയിലെത്തിക്കും
Jeep Compass SUV യുടെ പുതിയ പതിപ്പും ഉടൻ രാജ്യത്ത് അവതരിപ്പിക്കും
Tata Motorsമായി സംയുക്ത പങ്കാളിത്തമുളള പ്ലാന്റിലാണ് SUV നിർമാണവും അസംബ്ലിഗും
ഇതോടെ Fiat Chryslerന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 700 മില്യൺ ഡോളറായി
പുതിയ ഗ്ലോബൽ ടെക് സെന്ററിനുളള 150 മില്യൺ ഡോളർ നിക്ഷേപം ഉൾപ്പെടെയാണിത്
ഇന്ത്യയുടെ പാസഞ്ചർ വാഹന മാർക്കറ്റിൽ 1% ആണ് Fiat Chrysler വാഹനങ്ങൾ
കംപോണന്റ്സ് പ്രാദേശീകമായി നിർമിക്കുന്നത് ചിലവ് കുറയ്ക്കുമെന്ന് Fiat Chrysler കരുതുന്നു
Ford Endeavour, Toyota Fortuner എന്നിവയോടാണ് Jeep ബ്രാൻഡ് മത്സരിക്കുന്നത്
ഇറ്റാലിയൻ / അമേരിക്കൻ മൾട്ടിനാഷണൽ കോർപ്പറേഷനാണ് Fiat Chrysler Automobiles