Tesla ഫൗണ്ടർ Elon Musk ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ
Jeff Bezos നെ മറികടന്ന് ലോക കോടീശ്വരൻമാരിൽ ഒന്നാമനായി Elon Musk
Bloomberg’s Billionaires ഇൻഡക്സിൽ മസ്കിന്റെ ആസ്തി 194.8 ബില്യൺ ഡോളർ കടന്നു
കഴിഞ്ഞ വർഷം മാത്രം 165.5 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തിയിൽ ചേർത്തത്
ജെഫ് ബെസോസിനേക്കാൾ 9.5 ബില്യൺ ഡോളർ കൂടുതലാണ് മസ്കിന്റെ സമ്പാദ്യം
2017 മുതൽ കോടീശ്വരപദവിയിൽ ഒന്നാമതായിരുന്നു ആമസോണിന്റെ Jeff Bezos
ഓഹരി വിപണിയിൽ ടെസ്‌ലയുടെ മൂല്യം 7.9% ഉയർന്നത് ഇലോൺ മസ്കിന് നേട്ടമായി
2020ൽ മാത്രം ടെസ്‌ലയുടെ മൂല്യം 743% ആണ് വർദ്ധിച്ചിരുന്നത്
മസ്ക് നവംബറിൽ Bill Gates നെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ ധനികനായിരുന്നു
ലോകത്തെ 500 അതിസമ്പന്നൻമാർ 2020ൽ 1.8 ട്രില്യൺ ഡോളറാണ് അധികം സമ്പാദിച്ചത്
ചൈനയുടെ Zhong Shanshan വാറൻ ബഫറ്റിനെ മറികടന്ന് ആറാം സ്ഥാനത്തുമെത്തി
ബോട്ടിൽഡ് വാട്ടർ കമ്പനിയുടെ ഓഹരി മൂല്യം 15.2 ബില്യൺ ഡോളർ നേട്ടം Zhong ന് നൽകി