വിജയം വരിച്ച സംരംഭകർ പലപ്പോഴും ബിസിനസ്സ് തന്ത്രത്തിനപ്പുറമുള്ള ഉൾക്കാഴ്ചകൾ പങ്കിടുന്നവരാണ്. അവരുടെ വിജയഗാഥ യുവ പ്രൊഫഷണലുകൾക്ക് കരിയർ രൂപപ്പെടുത്തുന്നതിൽ പാഠപുസ്തകമായി മാറും. ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, സ്റ്റീവ് ജോബ്സ്, റീഡ് ഹോഫ്മാൻ തുടങ്ങിയവരുടെ അനുഭവങ്ങളിൽ നിന്ന് സ്വീകരിച്ച, ഏത് മേഖലയിലും പ്രയോഗിക്കാവുന്ന ചില പ്രായോഗിക കരിയർ പാഠങ്ങൾ ഇതാ.

Career Lessons from Global Entrepreneurs

‘ജീവിതം വൺ ആക്റ്റ് പ്ലേ അല്ല’
നോർത്തേൺ അരിസോണ സർവകലാശാലയിൽ 2023 ബിരുദധാരികളോട് സംസാരിക്കവേ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് പറഞ്ഞതാണിത്. കരിയർ പാതകൾ വളരെ അപൂർവമായി മാത്രമേ ലീനിയറാകൂ എന്നും നാളെയോ അടുത്ത പത്ത് വർഷത്തേക്കോ നിങ്ങൾ ചെയ്യുന്നത് എന്നെന്നേക്കുമായി ആയിരിക്കണമെന്നില്ലെന്നും അന്നദ്ദേഹം പറഞ്ഞു.

‘സഹായം തേടാൻ ഒരിക്കലും മടിക്കരുത്’
കോളേജ് വിദ്യാഭ്യാസത്തിനു ശേഷവും പഠനം തുടരണമെന്ന് അതേ പ്രസംഗത്തിൽ ഗേറ്റ്സ് പറഞ്ഞു. യുവ പ്രൊഫഷണലുകൾ അറിവിലെ വിടവുകൾ സ്വീകരിക്കുകയും ഉപദേഷ്ടാക്കളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ സമപ്രായക്കാരിൽ നിന്നോ മാർഗനിർദേശം തേടുകയും വേണംമെന്നായിരുന്നു ഗേറ്റ്സിന്റെ ഉപദേശം.

‘പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുക’
കാര്യമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ജോലി തിരഞ്ഞെടുക്കാനും ഗേറ്റ്സ് ബിരുദധാരികളോട് ഉപദേശിച്ചു. ഒപ്പം സാങ്കേതികവിദ്യ, പരിസ്ഥിതി ശാസ്ത്രം മുതൽ സാമൂഹിക നവീകരണം വരെയുള്ള വിഷയങ്ങളിൽ കഴിവുകൾ പ്രയോഗിക്കാനും അദ്ദേഹം നിർദേശിച്ചു.

‘സൗഹൃദങ്ങൾക്കും നെറ്റ്‌വർക്കുകൾക്കും വില കൽപിക്കുക’
മൈക്രോസോഫ്റ്റിൽ പോൾ അലനുമായുള്ള പങ്കാളിത്തം അനുസ്മരിച്ചാണ് ഗേറ്റ്സ് പ്രസംഗത്തിൽ സൗഹൃദങ്ങൾക്കും നെറ്റ്‌വർക്കുകൾക്കും വില കൽപിക്കാൻ ആവശ്യപ്പെട്ടത്. സഹപാഠികളും സഹപ്രവർത്തകരും വെറും സഹപാഠികളല്ലെന്നും ഭാവിയിലെ സഹസ്ഥാപകരും പിന്തുണയുടെ ഉറവിടങ്ങളുമാകാൻ കഴിയുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘അടിസ്ഥാന ജോലികളിൽ നിന്ന് ആരംഭിക്കുക’
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് 2023ൽ ഫോർച്യൂണിന് നൽകിയ അഭിമുഖത്തിലും സമാനമായ കാര്യങ്ങൾ പങ്കുവെച്ചിരുന്നു. അച്ചടക്കവും ഉത്തരവാദിത്തവും പഠിപ്പിക്കുന്ന റോളുകളിലാണ് യുവാക്കൾ തങ്ങളുടെ കരിയർ ആരംഭിക്കേണ്ടതെന്നാണ് ബെസോസ് അന്ന് അഭിപ്രായപ്പെട്ടത്.

‘സ്റ്റേ ഹംഗ്രി, സ്റ്റേ ഫൂളിഷ്’
ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് 2005ൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ബിരുദധാരികളോട് വ്യക്തിപരമായ അഭിനിവേശത്തിനും മൂല്യങ്ങൾക്കും അനുസൃതമായ ജോലിയിൽ തുടരാൻ ഉപദേശിച്ചു. സ്റ്റേ ഹംഗ്രി, സ്റ്റേ ഫൂളിഷ് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആധികാരികത, സർഗാത്മകത, അസാധാരണമായ വഴികൾ തുടങ്ങിയവ പര്യവേക്ഷണം ചെയ്യാനുള്ള ധൈര്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

‘സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വയം വികസിപ്പിക്കുക’
യുവ പ്രൊഫഷണലുകൾ കൃത്രിമബുദ്ധിയും ഉയർന്നുവരുന്ന ഉപകരണങ്ങളും സ്വീകരിക്കണമെന്ന് ലിങ്ക്ഡ്ഇൻ സഹസ്ഥാപകനായ റീഡ് ഹോഫ്മാൻ ഒബ്സർവറിനോട് നൽകിയ അഭിമുഖത്തിൽ പറഞ്ഞതും ഓർക്കാം. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് കഴിവുകൾ വർധിപ്പിക്കാനും ഉത്പാദനക്ഷമത മെച്ചപ്പെടുത്താനും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ജോലിസ്ഥലത്ത് വ്യക്തികളെ മത്സരക്ഷമത നിലനിർത്താനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

From Bill Gates to Steve Jobs, learn timeless career lessons on growth, learning, and innovation from the world’s successful entrepreneurs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version