ആന്ധ്രാപ്രദേശിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച കൃഷ്ണ എല്ലയെയാണ് ഇന്ന് രാജ്യമാകെ അന്വേഷിക്കുന്നത്. ചെറുപ്പത്തിൽ പരമ്പരാഗത തൊഴിലായ കാർഷികവൃത്തി ഏറ്റെടുക്കാൻ എല്ല ആഗ്രഹിച്ചുവെങ്കിലും പിതാവ് അതിനനുവദിച്ചില്ല. പ്രയത്നശാലിയായിരുന്ന ആ യുവാവ് ഒരു ജർമ്മൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി നേടി. പിന്നീട് യുഎസിൽ പഠിക്കാനുള്ള ഫെല്ലോഷിപ്പ് ലഭിച്ചു.
വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹത്തേക്കാതിരുന്നത് സൗത്ത് കരോലിന മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി മെമ്പർ സ്ഥാനമായിരുന്നു. പക്ഷേ തന്റെ കർമ്മഭൂമി ഒരു വിദേശ രാജ്യം അല്ലെന്നു അദ്ദേഹത്തിന് ഉറപ്പായിരുന്നു. 1996 ൽ ഭാര്യ സുചിത്രയോടൊപ്പം എല്ല ഇന്ത്യയിലേക്ക് മടങ്ങി. ലക്ഷോപലക്ഷം ഇന്ത്യക്കാരുടെ തലവരകൂടി മാറ്റിയ തീരുമാനമായിരുന്നു അത്.
12.5 കോടി രൂപ ചെലവിൽ ഈ ദമ്പതികൾ അന്ന് രൂപം കൊടുത്ത സ്ഥാപനമാണ് ഇന്ന് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന രാജ്യത്തിന്റെ യശസ്സുയർത്തിപ്പിടിക്കുന്ന വാക്സിൻ നിർമ്മാണ കമ്പനി.
ഇന്ന് 500 കോടി രൂപ മൂല്യമുള്ള ബയോടെക് 150 ലധികം വികസ്വര രാജ്യങ്ങളിലെ നിരാലംബരായ ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു.
റൊട്ടാവൈറസ് മൂലമുണ്ടാകുന്ന വയറിളക്ക അനുബന്ധ അണുബാധകൾക്ക് മരുന്നു നിർമ്മിച്ച് ബയോടെക് ഇൻഡ്സ്ട്രിയിൽ ശക്തമായ സാനിദ്ധ്യം അറിയിച്ചു എല്ല. അങ്ങനെ മനുഷ്യനെ മരണത്തിനു വിട്ടുകൊടുക്കാതെ ഏവർക്കും വാങ്ങാവുന്ന വിലയിൽ റോട്ടോവാക് എന്ന ജീവൻരക്ഷാ വാക്സിൻ വിജയകരമായി വികസിപ്പിച്ചതും എല്ലെയുടെ നേതൃത്വത്തിൽ ബയോടെക് ആയിരുന്നു.
കോവാക്സിനു ലഭിച്ച അംഗീകാരം ഇന്ത്യയിൽ മെഡിക്കൽ innovation രംഗത്ത് സംഭവിച്ച കുതിച്ചുചാട്ടം എന്നാണു കൃഷ്ണ എല്ല വിശേഷിപ്പിക്കുന്നത്.