ചരിത്രം കുറിച്ച് എയർ ഇന്ത്യയുടെ San Francisco – Bengaluru ഫ്ലൈറ്റ് സർവീസ്
ചരിത്രദൗത്യം നയിച്ചത് ക്യാപ്റ്റൻ Zoya Aggarwalനൊപ്പം മൂന്ന് വനിത പൈലറ്റുമാർ
എയർ ഇന്ത്യയുടെ ദൈർഘ്യമേറിയ ഡയറക്ട് നോൺസ്റ്റോപ്പ് ഫ്ലൈറ്റാണ് San Francisco – Bengaluru
നാരി ശക്തിയുടെ ചരിത്രപരമായ നേട്ടമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി
എയർ ഇന്ത്യയുടെ വനിതാ ശക്തി ലോകമെമ്പാടും പറക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു
എയർ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിൽ 10 ടൺ ഇന്ധനം ലാഭിച്ചുവെന്ന് ക്യാപ്റ്റൻ Zoya Aggarwal
രണ്ട് ടെക് നഗരങ്ങൾ തമ്മിലുള്ള എയർ ഇന്ത്യയുടെ ആദ്യ ഡയറക്ട് നോൺസ്റ്റോപ്പ് ഫ്ലൈറ്റാണിത്
ഉത്തരധ്രുവത്തിന് മുകളിലൂടെ പറന്ന് 16,000 കിലോമീറ്റർ ദൂരമായിരുന്നു സഞ്ചാരപാത
മനോഹരമായ അനുഭവമാണ് ഉത്തരധ്രുവത്തിന് മുകളിലൂടെയുള്ള യാത്രയെന്ന് പാസ്സഞ്ചേഴ്സ്
സാധാരണ 21 hours 50 minutes എടുക്കുന്ന യാത്ര, പുതിയ റൂട്ടിൽ 17 hours 45 minutes മാത്രം
Kempegowda International എയർപോർട്ടിൽ നിന്ന് തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഫ്ലൈറ്റുകൾ
സാൻഫ്രാൻസിസ്കോയിൽ നിന്നുളള ഫ്ലൈറ്റുകൾ ശനി, ചൊവ്വ ദിവസങ്ങളിലാണ് പുറപ്പെടുന്നത്
238 സീറ്റുകളുള്ള അത്യാധുനിക Boeing 777-200LR വിമാനമാണ് സർവീസ് നടത്തുന്നത്