Aqua Star,  മഴ സാധ്യതയാക്കിയ സംരംഭം | Building Rain Gutter To Collect Rainwater In The Land Of Rain

റെയിൻ ഹാർവെസ്റ്റിംഗിന് വേണ്ടി തുടങ്ങിയ ആലോചനയാണ് സീജോ പോന്നൂർ എന്ന സംരംഭകനെ  പേറ്റൻഡ്ഡ് റെയിൻ ഗട്ടർ പ്രൊഡക്റ്റിലേക്ക് എത്തിച്ചത്.ശരിക്കും കെട്ടിടങ്ങളുടെ നിർമ്മാണത്തോടനുബന്ധിച്ചുള്ള ബിസിനസ് ഗ്യാപ് കണ്ടറിഞ്ഞ് പുറത്തിറക്കിയ പ്രൊഡക്റ്റാണിത്.

മഴ ഇഷ്ടം പോലെ പെയ്യുന്ന കേരളത്തിൽ ഒരു സംരംഭകന് ഐഡിയ കണ്ടെത്താനുള്ള വലിയ സോഴ്സും ആ മഴതന്നെയാകണം. മഴയുടെ നാട്ടിൽ മഴ വെള്ളം ശേഖരിക്കാൻ വേണ്ട റെയിൻ ഗട്ടർ നിർമ്മിച്ച് സംരംഭക രംഗത്ത് ചുവടുറപ്പിക്കുകയാണ് അക്വാ സ്റ്റാർ ഉടമ സിജോ പോന്നൂർ. കേരളത്തിന്റെ ആവശ്യം കണ്ടറിഞ്ഞാണ് പേറ്റന്റുള്ള ഈ പ്രൊഡക്റ്റ് അക്വാ സ്റ്റാർ ഡിസൈൻ ചെയ്തത്.

പുറം രാജ്യങ്ങളിലെ മികച്ച റെയിൻ ഗട്ടർ ഡിസൈനുകൾ പഠച്ച്, കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് ടെസ്റ്റുകൾ നടത്തിയാണ്, പ്രൊ‍ഡക്റ്റ് ഡിസൈൻ ടെയ്ത് ലോഞ്ച് ചെയ്തതെന്ന് സീജോ പറയുന്നു. കഴിഞ്ഞ 25 വർഷമായി പിവിസി ബിസിനസ്സിലുള്ള പോന്നൂർ ഗ്രൂപ്പിൽ നിന്നാണ് അക്വാ സ്റ്റാർ പ്രൊഡക്റ്റ് മാർക്കറ്റിൽ എത്തുന്നത്

ലോകത്ത് മഴ പെയ്യുന്ന സ്ഥലത്തെല്ലാം മാർക്കറ്റുണ്ട് എന്നതാണ് പ്രൊഡക്റ്റിന്റെ സ്കെയിലബിലിറ്റി. സ്ലോപ് പ്രൂഫ് ഉള്ളിടത്തെല്ലാം റെയിൻ ഗട്ടേഴ്സ് വേണം. കോസ്റ്റൽ ഏരിയകളിൽ വലിയ ഡിമാന്റുള്ള പ്രൊഡക്റ്റാണിത്. കോവിഡിന്റെ കാലത്ത് തുടക്കത്തിൽ ബുദ്ധിമുട്ടി. പക്ഷേ ആ സമയം അവസരമാക്കാൻ അക്വാ സ്റ്റാറിന് കഴിഞ്ഞു

കൊറോണയെ തുടർന്നുള്ള ലോക്ഡൗൺ സമയം, പ്രൊഡക്റ്റ് അവയർനെസ് രാജ്യമാകെ എത്തിക്കാനും, പുതിയ ഡിസൈൻ റിസർച്ചിന് സമയം കണ്ടെക്കാനും സിജോയും ടീമും ഉപയോഗിച്ചു. അതുകൊണ്ട് തന്നെ, മാർക്കറ്റ് സജീവമായി വരുന്ന ഈ സമയത്ത് ഇന്ത്യയൊട്ടാകെ നിന്ന് നല്ല ഡിമാന്റ് വരുകയാണ് അക്വാ സ്റ്റാർ എന്ന റെയിൻ ഗട്ടറിന്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version