രാജ്യത്ത് തദ്ദേശീയ സ്റ്റാർട്ടപ്പുകൾക്കായി പുതിയ അസോസിയേഷൻ
Atmanirbhar Digital India Foundation എന്ന പേരിലാണ് സംഘടന
ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഫൗണ്ടർമാരാണ് അസോസിയേഷൻ രൂപീകരിച്ചത്
ഡിജിറ്റൽ ഇക്കോണമിയുടെ വളർച്ചയും വികാസവും ഉറപ്പാക്കാനാണിത്
വരും മാസങ്ങളിൽ 25 നഗരങ്ങളിൽ കൂടി ADIF പ്രവർത്തനം വ്യാപിപ്പിക്കും
ഇൻഡസ്ട്രിയിലെ മൊത്ത പങ്കാളിത്തം ഉറപ്പാക്കാൻ Tier -2, 3 നഗരങ്ങളിൽ അംഗത്വം വർദ്ധിപ്പിക്കും
ലീഗൽ-പോളിസി ഫ്രെയിം വർക്ക് രൂപീകരണത്തിന് പുതിയ കൂട്ടായ്മ സഹായമാകും
മാർച്ചിൽ അംഗത്വം ആയിരത്തിലധികമാകുമെന്ന് സംഘടന കണക്കു കൂട്ടുന്നു
Google Play Billing policy ആണ് ഇന്ത്യൻ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്നതിന് ഇടയാക്കിയത്
ഗൂഗിളിനെതിരെ അസംതൃപ്തി പരസ്യമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ രംഗത്ത് വന്നിരുന്നു
ഇൻ-ആപ്പ് പർച്ചേസിന് 30% കമ്മീഷനെന്ന ഗൂഗിൾ നയം കമ്പനികളുടെ പ്രതിഷേധത്തിനിടയാക്കി
രാജ്യത്ത് വൻകിട ടെക് കമ്പനികളുടെ ആധിപത്യത്തിനെതിരെ കൂട്ടായ്മ എന്നത് ഇതോടെ സജീവമായി