ലോകത്തെ അതിവേഗം വളരുന്ന Tech Hub ബംഗലുരു എന്ന് റിപ്പോർട്ട്
ടെക് ഹബ്ബുകളിൽ ലണ്ടൻ രണ്ടാമതും മുംബൈ ആറാം സ്ഥാനത്തുമാണ്
2020ൽ ബംഗലുരുവിലെ നിക്ഷേപം 7.2 ബില്യൺ ഡോളറാണ്
2016ലെ 1.3 ബില്യൺ ഡോളറിൽ നിന്ന് 5.4 മടങ്ങ് വർധിച്ചാണ് 2020ൽ 7.2 ബില്യണായത്
ഇന്ത്യയുടെ IT ക്യാപിറ്റൽ ലണ്ടൻ, മ്യൂണിച്ച് മാതൃകയിൽ അതിവേഗ വളർച്ചയിലാണ്
2016-2020 കാലയളവിൽ മുംബൈയിലെ ഇൻവെസ്റ്റ്മെന്റ് 1.7 മടങ്ങാണ് വളർന്നത്
മുംബൈയിലെ നിക്ഷേപം 0.7 ബില്യൺ ഡോളറിൽ നിന്ന് 1.2 ബില്യൺ ഡോളറായി ഉയർന്നു
2016- 2020 കാലയളവിൽ ലണ്ടൻ $3.5 ബില്യണിൽ നിന്ന് $10.5 ബില്യണായി
അതിവേഗം വളരുന്ന മറ്റ് ടെക് ഹബുകളിൽ മ്യൂണിച്ച്, ബെർലിൻ, പാരീസ് എന്നിവയുണ്ട്
EdTech, Fintech മേഖലയിൽ ലണ്ടനും ബംഗലുരുവും മികച്ച വളർച്ചാനിരക്ക് കാണിക്കുന്നു
ലോകത്തെ ടെക് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് നിക്ഷേപങ്ങളിൽ ആറാം സ്ഥാനത്താണ് ബംഗലുരു
ബെയ്ജിംഗ്, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ഷാങ്ഹായ്, ലണ്ടൻ എന്നിവയാണ് മുന്നിൽ
ടെക് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ലോക റാങ്കിംഗിൽ മുംബൈ 21-ാം സ്ഥാനത്താണ്
ലണ്ടനിലെ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസിയാണ് London & Partners