ഇലക്ട്രിക് വാഹന നിർമാതാക്കളായ Tesla ഇന്ത്യയിലെക്കെത്തി | R&D Unit In India Is Tesla's 2nd Outside US

ഇലക്ട്രിക് വാഹന നിർമാതാക്കളായ Tesla ഇന്ത്യയിലെക്കെത്തി. ഇലോൺ മസ്കിന്റെ Tesla ബംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു. Tesla India Motors and Energy Ltd എന്നാകും Tesla ഇന്ത്യൻ സബ്സിഡിയറിയുടെ പേര്. Tesla India Motors and Energy Ltd കമ്പനിയിൽ മൂന്ന് ഡയറക്ടർമാരാണുളളത്. Vaibhav Taneja, Venkatrangam Sreeram, David Jon Feinstein എന്നിവരാണ് ഡയറക്ടർമാർ. കമ്പനിക്ക് 15 ലക്ഷം രൂപ അംഗീകൃത മൂലധനവും ഒരു ലക്ഷം രൂപ പെയ്ഡ് അപ്പ് ക്യാപിറ്റലുമാണ്. ബെംഗളൂരുവിൽ ഗവേഷണ വികസന കേന്ദ്രം ആരംഭിക്കുവാനും ടെസ്‌ല പദ്ധതിയിട്ടിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും R&D സെന്ററിന് പരിഗണിക്കുന്നു. യുഎസിന് പുറത്തുള്ള ടെസ്‌ലയുടെ രണ്ടാമത്തെ കേന്ദ്രമാകും ഇന്ത്യയിലെ ഗവേഷണ-വികസന യൂണിറ്റ്. മാർക്കറ്റ് ക്യാപിറ്റലൈസേഷനിലൂടെ ടെസ്‌ല ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന കമ്പനിയാണ്. ടെസ്‌ല ഷെയറുകൾ കുതിച്ചുയർന്നപ്പോൾ ഇലോൺ മസ്ക് ലോക കോടീശ്വരനായിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version