സംരംഭകരാകാൻ ആഗ്രഹിക്കുന്ന യുവജനങ്ങളെ സാമ്പത്തികമായി സഹായിക്കാൻ 1,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. Startup India International Summit ഉദ്‌ഘാടനം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം. സ്റ്റാർട്ടപ്പുകൾ മൂലധനക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി.
ലോകമെമ്പാടുമുള്ള യുവസംരംഭകരുമായി video-conference വഴി അദ്ദേഹം സംവദിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് ഭാവി മാറ്റിമറിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവതയെ കേന്ദ്രീകരിച്ചുള്ള ഒരു സ്റ്റാർട്ടപ്പ് സംവിധാനം സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മുൻപൊക്കെ സ്റ്റാർട്ടപ്പ് എന്ന് പറയുമ്പോൾ എന്തുകൊണ്ട് ഒരു ജോലി ചെയ്തു ജീവിച്ചുകൂടാ എന്ന് ആളുകൾ ചോദിക്കുമായിരുന്നു. എന്നാലിന്ന് ആളുകൾ ചോദിക്കുന്നത് ഒരു ജോലി ചെയ്യുന്നതിനുപകരം ഒരു സ്റ്റാർട്ടപ്പ് തുടങ്ങിക്കൂടെ എന്നാണ്. ഭാവിയുടെ technology ഏഷ്യൻ ലാബുകളിൽ നിന്നും ഉണ്ടാകണം,” മോഡി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലൊന്നാണ് ഇന്ത്യ. ഐടി മേഖലയിൽ 5,700, ആരോഗ്യമേഖലയിൽ 3,600, കാർഷിക മേഖലയിൽ 1,700 എന്നിങ്ങനെ 41,000 ത്തിലധികം സ്റ്റാർട്ടപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നു.
“കോവിഡ് പിടിമുറുക്കിയപ്പോൾ വലിയ കമ്പനികൾ survive ചെയ്യാൻ പാടുപെട്ടു. എന്നാൽ സ്വാശ്രയത്വം നിലനിർത്താൻ ഇന്ത്യയ്ക്ക് ശക്തിപകർന്നത് സ്റ്റാർട്ടപ്പുകളാണ്, ”മോദി പറഞ്ഞു.
ഇന്ത്യയിൽ വലിയ നഗരങ്ങളിൽ മാത്രമല്ല സ്റ്റാർട്ടപ്പുകൾ വളർന്നുവരുന്നത്. പുതുസംരംഭകരിൽ 40% tier- II, -III നഗരങ്ങളിൽ നിന്നുള്ളവരാണ്.
സ്റ്റാർട്ടപ്പുകൾക്കായി ദൂരദർശനിൽ പ്രത്യേകപരിപാടി സംപ്രേഷണംചെയ്യും. ആഴ്ചയിൽ ഒരു മണിക്കൂറാവും പരിപാടി. പുതിയ കണ്ടുപിടിത്തക്കാരെയും സംരംഭകരെയും ഈ പരിപാടിയിൽ പരിചയപ്പെടുത്തും. പരിപാടി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് DD, ശനിയാഴ്ച 9 മണിക്ക് DD News, 10 മണിക്ക് DD India എന്നീ ചാനലുകളിൽ ലഭ്യമാകും.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് summit സംഘടിപ്പിച്ചത്. 25 രാജ്യങ്ങളിൽ നിന്നുമുള്ള 200 ലധികം വിദഗ്ധർ സംസാരിച്ചു. Startup India സംരംഭത്തിന്റെ അഞ്ചാം വാർഷികവേളയിലാണ് summit നടന്നത്.