വീട്ടിലിരിക്കുന്ന ഏത് വീട്ടമ്മയ്ക്കും ബിസിനസ് സ്റ്റാർട്ട് ചെയ്യാവുന്നതാണ്. അതിനകത്ത് നമുക്ക് പാഷൻ ഉളള ഒരു മേഖല ചൂസ് ചെയ്യുകയെന്നതാണ് പ്രധാനമെന്ന് Cutie Pie കേക്ക്സിന്റെ ഫൗണ്ടർ ഫൗസി നൈസാം പറയുന്നു. നമുക്ക് വീട്ടിലെ കിച്ചൻ ആദ്യത്തെ ഫാക്ടറി ആക്കി മാറ്റാം. ഏത് പ്രോഡക്ട് എന്നൊന്നില്ല കേക്കുകൾ ആകാം പലഹാരങ്ങളാകാം ഉച്ചയൂണ് പോലും നമുക്ക് ആദ്യത്തെ ഘട്ടങ്ങളിലൊക്കെ നമുക്ക് വീട്ടിൽ നിന്ന് തന്നെ കിച്ചണിൽ നിന്ന് തന്നെ നമുക്ക് സ്റ്റാർട്ട് ചെയ്യാവുന്നതാണ്. എന്നിട്ട് നമുക്കൊരു മാർക്കറ്റ് കണ്ടതിന് ശേഷം നമുക്കതിനെ കൂടുതൽ ഡെവലപ് ചെയ്ത് എടുക്കാവുന്നതാണ്.
നമ്മൾ ഒരു ലെവൽ ആയി മാർക്കറ്റ് കണ്ടെത്തി കഴിഞ്ഞാൽ പിന്നെ നമുക്ക് ഏററവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അതിനൊരു സിസ്റ്റം ഡെവലപ് ചെയ്യുകയെന്നുളളതാണ്. എന്നെങ്കിൽ മാത്രമേ നമുക്ക് അടുത്ത വളർച്ചയിലോട്ട് നമുക്ക് എത്താൻ പറ്റുകയുളളു. നല്ലൊരു സിസ്റ്റത്തിന് വേണ്ടി നമുക്ക് നല്ലൊരു ടീം വേണം. അതാണ് നമുക്ക് നമ്മുടെ സംരംഭത്തിനെ നെക്സ്റ്റ് ലെവലിലേക്ക് എത്തിക്കാൻ ഹെൽപ്പ് ചെയ്യുന്ന ഫാക്ടർ ആണ് ഒരു സിസ്റ്റം എന്നു പറയുന്നതെന്നും ഫൗസി നൈസാം പറയുന്നു.